Death of 16-year-old boy suspected to be due to amoebic meningitis
22, June, 2025
Updated on 22, June, 2025 15
![]() |
മലപ്പുറത്ത് പതിനാറ് വയസുകാരന്റെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് വിദ്യാര്‍ഥി മരിച്ചത്. അന്തിമ പരിശോധനാ ഫലം വന്നാലേ രോഗം സ്ഥിരീകരിക്കാനാകൂ. വിദ്യാര്‍ഥിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. (Death of 16-year-old boy suspected to be due to amoebic meningitis)
ഇന്നലെയാണ് മലപ്പുറം നഗരത്തിന് സമീപം താമസിക്കുന്ന 16 വയസുകാരനായ വിദ്യാര്‍ഥി മരിച്ചത്. കുട്ടിയെ ആദ്യം മലപ്പുറത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടി കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയ കുളത്തിലേക്കുള്ള പ്രവേശനം ആരോഗ്യവകുപ്പ് താത്ക്കാലികമായി തടഞ്ഞിരിക്കുകയാണ്. കുളത്തില്‍ കുളിച്ച മറ്റാര്‍ക്കും രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.