26, October, 2026
Updated on 26, October, 2026 9
തിരുവനന്തപുരം :കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ രാഷ്ട്രീയ നിയമനങ്ങളിലൂടെ അധികാരമേറ്റ എല്ലാവരെയും എത്രയും വേഗം പിരിച്ചുവിടണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. എൽ. ഡി. എഫ് സർക്കാർ വിവിധ ബോർഡുകൾ, കോർപ്പറേഷനുകൾ കമ്മീഷനുകൾ, അതോറിറ്റികൾ, അക്കാദമികൾ എന്നിവയിൽ നിയമിച്ചവർ ഇപ്പോഴും തുടരുകയാണ്.ഗുരുതരമായ അഴിമതി ആരോപണങ്ങൾക്കു വിധേയരായവർക്കെതിരെ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കേണ്ടതാണ്.എൽ.ഡി.എഫ് നേതാക്കൾ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതിനാൽ പുതിയ സർക്കാരിൻ്റെ നയപരിപാടികൾ ഒന്നും നടപ്പാക്കാനാവുന്നില്ല.സർക്കാർസ്ഥാപനങ്ങളുടെ താല്ക്കാലിക ചുമതല വകുപ്പു സെക്രട്ടറിമാരെ ഏല്പിക്കുകയും സർക്കാർ തീരുമാനങ്ങൾ അവരിലൂടെ നടപ്പാക്കുകയും വേണം.