Vizhinjam rail tunnel construction should be reviewed. - Adv. M. Vincent M. L. A
20, June, 2025
Updated on 20, June, 2025 36
![]() |
തിരു: വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള നിർദിഷ്ട റെയിൽ തുരങ്കപാത ആരംഭിക്കുന്നത് ജനവാസ കേന്ദ്രത്തിൽ നിന്നാണ്. നൂറുകണക്കിന് വീടുകളും സ്കൂളും പള്ളിയും ഒക്കെ ഇവിടെ സ്ഥിതി ചെയ്യുന്നു. ആദ്യം വിഭാവനം ചെയ്ത 35 മീറ്റർ ആഴം തുരങ്കപാതയ്ക്ക് ഉണ്ടാവില്ലെന്നാണ് ഇപ്പോൾ അറിയുന്നത്. തുരങ്കപാത ഇവിടെയുള്ള സകല നിർമ്മിതികളെയും ബാധിക്കും. ഇത് സംബന്ധിച്ച് ജനങ്ങളും വിവിധ സംഘടനകളും അധികാരികളെ ആശങ്ക അറിയിച്ചിട്ടുണ്ട്. റെയിൽ തുരങ്കപാതയുടെ പൂർണ്ണരൂപം വിശദീകരിക്കാനോ ആശങ്കകൾ പരിഹരിക്കാനോ നടപടി സ്വീകരിച്ചിട്ടില്ല . മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അടിയന്തിരമായി യോഗം വിളിച്ചുകൂട്ടി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ജനവാസ കേന്ദ്രത്തിൽ നിന്നും ആരംഭിക്കുന്ന തുരങ്കപാതയുടെ നിർമ്മാണം ഒഴിവാക്കണമെന്നും കോവളം മണ്ഡലം എം. എൽ . എ അഡ്വ. എം. വിൻസെൻ്റ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.