പിണറായിക്ക് തിരിച്ചടി! മാസപ്പടി കേസിൽ എഫ്ഐആർ ഇട്ട് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്


9, October, 2026
Updated on 9, October, 2026 6


കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവരുടെയും പേരുകൾ ഉൾപ്പെടുത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്മേൽ അന്വേഷണം വൈകുന്നതിനെതിരെ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിന്റെ ഈ നിർണായക ഉത്തരവ്.മാസപ്പടി കേസിൽ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സർക്കാരും സി.പി.എമ്മും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ഇ.ഡി. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുത്താൽ കോൺഗ്രസ് നേതാക്കൾക്കുമെതിരെ സമാനമായ ആരോപണങ്ങൾ വരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ സജീവമാണ്. സി.എം.ആർ.എൽ. ഉടമ എം.വി. കർത്തയുടെ ഡയറിക്കുറിപ്പുകളിൽ ചില കോൺഗ്രസ് നേതാക്കളുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന വാദങ്ങൾ ഉയർന്നിരുന്നു. കർത്തയുടെ ഡയറിക്കുറിപ്പ് മാത്രം വെച്ച് അഴിമതി കേസ് നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, കേസെടുക്കാൻ പര്യാപ്തമായ വ്യക്തമായ തെളിവുകൾ ഇ.ഡി. ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രാഥമിക പരിശോധന പൂർത്തിയാക്കിയാണ് തെളിവുകൾ കൈമാറിയതെന്നും, അതിന്മേൽ വീണ്ടും പ്രാഥമിക പരിശോധനയുടെ ആവശ്യമില്ലെന്നുമായിരുന്നു ഇ.ഡി.യുടെ നിലപാട്.ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച ജോൺ ബ്രിട്ടാസ് എം.പി, ഈ നിയമനടപടിയെ നിയമപരമായും രാഷ്ട്രീയമായും സി.പി.എം. നേരിടുമെന്ന് വ്യക്തമാക്കി. കോടതി എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിക്കണം. ഷോൺ ജോർജ് പുറത്തുവിട്ട പട്ടികയിൽ ബി.ജെ.പിയുടെ ഉന്നതരായ നേതാക്കളുടെ പേരുകളുമുണ്ടെന്നും, അതെല്ലാം കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






Feedback and suggestions