ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ ഇന്ത്യ സഖ്യം


9, October, 2026
Updated on 9, October, 2026 8


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം ഇന്നും തുടരും; രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ നീക്കം. രാജ്യതലസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിലൊന്നിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധ പരിപാടികൾക്ക് നീക്കമൊരുങ്ങുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ എത്തിച്ചേരാൻ എംപിമാരോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദേശിച്ചിട്ടുണ്ട്.കേന്ദ്രസേനയെയടക്കം വിന്യസിച്ച് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മമതാ ബാനർജി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചിരുന്നു.അതിനിടെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടിയും (സിജെപി) പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ജന്തർ മന്തറിൽ സമരം നടത്തുമെന്നാണ് പാർട്ടി നേതാക്കൾ അറിയിച്ചിരിക്കുന്നത്. എന്നാൽ പ്രതിഷേധത്തിന് ഡൽഹി പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇടതുപക്ഷ യുവജന സംഘടനകളും എൻഎസ്‌യുഐയും സിജെപിക്കൊപ്പം സംയുക്ത പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് തുടങ്ങിയ നേതാക്കൾക്കൊപ്പം യൂട്യൂബർ ധ്രുവ് റാഠിയും സമരത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മുംബൈയിലും ബെംഗളൂരുവിലും സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


















Feedback and suggestions