ചരിത്രത്തിൽ ആദ്യം: ട്രംപ് ഭരണകൂടം 2,50,000-ത്തിലധികം യുഎസ് വിസകൾ റദ്ദാക്കി, നടപടിക്കു പിന്നിൽ കണ്ടിന്യൂവസ് വെറ്റിങ്’ സംവിധാനം


3, October, 2026
Updated on 3, October, 2026 6


വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവരെ പ്രതിസന്ധിയിലാക്കി കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുമായി യുഎസ് ഭരണകൂടം. ഇതുവരെ രണ്ടര ലക്ഷത്തിലധികം വിസകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്കന്‍ ചരിത്രത്തിലെ തന്നെ കടുത്ത കുടിയേറ്റ നിയന്ത്രണ നടപടികളായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിസ അനുവദിച്ചതിന് ശേഷം വിദേശ പൗരന്മാരുടെ നീക്കങ്ങളും നിയമവിധേയത്വവും നിരന്തരം പരിശോധിക്കുന്ന ‘കണ്ടിന്യൂവസ് വെറ്റിങ്’ സംവിധാനമാണ് ഈ വിപുലമായ നടപടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. ഓരോ വിസ തീരുമാനവും രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നും, അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനായി ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും നിയമലംഘനങ്ങളിലും ഉള്‍പ്പെട്ടവരുടെ വിസകളാണ് ഭൂരിഭാഗവും റദ്ദാക്കിയത്. ആക്രമണങ്ങള്‍, മദ്യപിച്ചുള്ള വാഹനം ഓടിക്കല്‍, മോഷണം, ലഹരിമരുന്ന് കേസുകള്‍, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും നിയമപാലകരുമായി നിയമവ്യവഹാരങ്ങളില്‍ അകപ്പെടുകയും ചെയ്ത നിരവധി വിദേശികളുടെ വിസകളും റദ്ദാക്കിയിട്ടുണ്ട്.അമേരിക്കന്‍ പൗരത്വം മാത്രം ലക്ഷ്യമിട്ട് പ്രസവത്തിനായി മാത്രം രാജ്യത്തേക്ക് പ്രവേശിക്കുന്ന ‘ ബെര്‍ത്ത് ടൂറിസം’ ശൃംഖലകള്‍ക്കും കനത്ത പ്രഹരമാണ് ഏറ്റിട്ടുള്ളത്. ഈ വിഭാഗത്തില്‍ മാത്രം 2,300-ഓളം വിസകള്‍ ഇതിനകം റദ്ദാക്കിക്കഴിഞ്ഞു. വിസ റദ്ദാക്കലുകള്‍ക്ക് പുറമെ, എച്ച്-1 ബി വിസ ഉടമകള്‍ക്കും, ഇബി-2 പോലുള്ള ഗ്രീന്‍ കാര്‍ഡ് വിഭാഗങ്ങളില്‍ പെടുന്ന ഇന്ത്യന്‍ അപേക്ഷകര്‍ക്കും ബാധകമായ പുതിയ കുടിയേറ്റ പരിശോധനകളും വാര്‍ഷിക പരിധികളും നിലവിലുണ്ട്.


















Feedback and suggestions