FILCA's Film Festival of World Literature and World Cinema
19, June, 2025
Updated on 20, June, 2025 210
തിരു : 25 -)0 വാർഷികം പ്രമാണിച്ചു ഫിൽക്ക ഫിലിം സൊസൈറ്റി വിശ്വസാഹിത്യ കൃതികൾ ആസ്പദമാക്കിയുള്ള 25 സിനിമകൾ പ്രദർശിപ്പിക്കുന്നു . ജൂൺ 21 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പാളയം പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ .ബിന്ദു ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും . ചലച്ചിത്ര സാഹിത്യവും ഗ്രന്ഥസൂചിയും എന്ന ലഘു വിജ്ഞാനകോശം പ്രകാശിപ്പിക്കും . മുഖ്യപ്രഭാഷകൻ ഡോ . ജോർജ്ജ് ഓണക്കൂർ . ഫിൽക്കയുടെ ന്യൂസ് പോർട്ടലായ കേരളപീഡിയയുടെയും കേരള വിഷ്വൽ എൻസൈക്ലോപീഡിയായുടെയും ഉദ്‌ഘാടനം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ നിർവഹിക്കും . ഉന്നത വിദ്യാഭ്യാസ വകുപ്പ് , പബ്ലിക്ക് ലൈബ്രറി , ചലച്ചിത്ര അക്കാദമി , ബീം ഫിലിം സൊസൈറ്റി , പ്രിയദർശിനി ഫിലിം സൊസൈറ്റി , തലസ്ഥാന പൗരസമിതി , അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് കേരള, ബാർട്ടർ പബ്ലിഷിംഗ് തുടങ്ങിയവർകൂടി ചേർന്നാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത് . 3 മണിക്ക് ഗ്രിഗറി കൊസിന്റ് സേവ് സംവിധാനം ചെയ്ത ഷേക്സ്‌പീയർ നാടകത്തിന്റെ ചലച്ചിത്രരൂപം ഹാംലറ്റ് പ്രദർശിപ്പിക്കും . തുടർന്ന് 5:45 ന് ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്റെ നോവലിന്റെ ചലച്ചിത്രരൂപം ലൗ ഇൻ ദി ടൈം ഓഫ് കോളറ . കൂടുതൽ വിവരങ്ങൾക്ക് www.filca.in . പ്രവേശനം സൗജന്യം . ഫോൺ 8089036090 / 9847063190 / 9633670050.