ടെൽ അവീവിൽ രൂക്ഷമായ മിസൈൽ ആക്രമണം; അയൺ ഡോമിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല, നിരവധിപ്പേർക്ക് പരുക്ക്

Heavy missile attack in Tel Aviv Israel
19, June, 2025
Updated on 19, June, 2025 69

Heavy missile attack in Tel Aviv Israel

ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേർക്ക് പരുക്കേറ്റു

ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെൽഅവീവിലേക്ക് അയച്ചിരുന്നത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. പല മിസൈലുകളെ അയൺഡോം പ്രതിരോധിച്ചെങ്കിലും നാല് മിസൈലുകൾ അയൺ ഡോം ഭേദിത്ത് ഇസ്രയേലിൽ പതിച്ചു

ഇസ്രയേലിലെ പ്രധാനപ്പെട്ട മെഡിക്കൽ സെന്റർ ആണ് സൊറോക്ക മെഡിക്കൽ സെന്റർ. ഇറാന്റെ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഡോക്ടർമാർ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി. മെഡിക്കൽ സെന്ററിന്റെ ഒരു കെട്ടിടം പൂർണമായി തകർന്നു. ഇസ്രയേലിന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കും മിസൈൽ പതിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.




Feedback and suggestions