16, September, 2026
Updated on 16, September, 2026 4
ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധ നഗരമായ മക്കയുടെ വ്യോമാതിർത്തിക്ക് സമീപമെത്തിയ ഹൂതി വിമതരുടെ ഡ്രോൺ സൗദി വ്യോമസേന വിജയകരമായി വെടിവെച്ചിട്ടു. തെക്കൻ മക്കയിൽ വെച്ച് നിയന്ത്രിത വ്യോമമേഖലയിലേക്ക് കടക്കും മുൻപാണ് ഡ്രോൺ തകർത്തതെന്ന് സൗദി നയിക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഡ്രോൺ ഭീഷണിയെ തുടർന്ന് മക്കയിലും ജിദ്ദയിലും തായിഫിലും സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും പിന്നീട് അപകടസാധ്യത ഒഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. വിശുദ്ധ നഗരങ്ങളായ മക്കയുടെയും മദീനയുടെയും സുരക്ഷ തങ്ങൾക്ക് മറികടക്കാനാകാത്ത 'റെഡ് ലൈൻ' ആണെന്നും അതിന്മേലുള്ള ഏതൊരു ആക്രമണത്തെയും ശക്തമായി നേരിടുമെന്നും സഖ്യസേന മുന്നറിയിപ്പ് നൽകി.
മേഖലയിൽ പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലാണ് വിശുദ്ധ നഗരത്തെ ലക്ഷ്യമിട്ടുള്ള ഈ നീക്കമുണ്ടായത്. എന്നാൽ തങ്ങൾ മക്കയ്ക്ക് നേരെ ഡ്രോൺ അയച്ചിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും യെമനിലെ ഹൂതി വക്താക്കൾ പ്രതികരിച്ചു. മുൻപും അബഹ, തായിഫ്, ഖാമിസ് മുഷൈത് തുടങ്ങിയ സൗദി നഗരങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. യെമൻ അതിർത്തിയിൽ സൗദി അനുകൂല സേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം വീണ്ടും ശക്തമായതാണ് നിലവിലെ സംഘർഷങ്ങൾക്ക് വഴിവെച്ചത്.
ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഹൂതികൾ ശ്രമിക്കുന്നത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ എണ്ണപ്പാടങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സൗദി സൈന്യം കടുത്ത ജാഗ്രതയിലാണ്. വിശുദ്ധ നഗരങ്ങൾക്കും സാധാരണക്കാർക്കും നേരെ ഉണ്ടാകുന്ന തുടർച്ചയായ ഭീഷണികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ സഖ്യസേന തയ്യാറെടുക്കുകയാണെന്നാണ് ലഭ്യമാകുന്ന സൂലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യചനകൾ.