15, September, 2026
Updated on 15, September, 2026 5
വാഷിംഗ്ടണ്‍: ബഹിരാകാശത്ത് ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ഇത്തരം ആക്രമണശേഷിയുള്ള ആയുധങ്ങള്‍ കൈവശമുണ്ടെന്ന യുഎസ് സ്‌പേസ് ഫോഴ്സ് ആദ്യമായാണ് സ്ഥിരീകരിച്ചത്. ശത്രുക്കളില്‍ നിന്നുള്ള ഭീഷണികളില്‍നിന്ന് അമേരിക്കന്‍ സൈനികരെ സംരക്ഷിക്കു ന്നതിനാണ് ‘ഓണ്‍-ഓര്‍ബിറ്റ്’ ആയുധം വിന്യസിച്ചതെന്ന് യുഎസ് എയര്‍ഫോഴ്സ് സെക്രട്ടറി ട്രോയ് മീങ്ക് പറഞ്ഞു. ചൈനയ്ക്കും റഷ്യയ്ക്കുമുള്ള പരോക്ഷ മുന്നറിയിപ്പായാണ് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.മേരിലാന്‍ഡിലെ നാഷണല്‍ ഹാര്‍ബറില്‍ നടന്ന വാര്‍ഷിക എയര്‍, സ്‌പേസ് ആന്‍ഡ് സൈബര്‍ കോണ്‍ഫറന്‍സിലാണ് മീങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബഹിരാകാശത്ത് വിന്യസിച്ചിരിക്കുന്ന ആയുധം ഏത് തരത്തിലു ള്ളതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. വളര്‍ന്നുവരുന്ന ഭീഷണികള്‍ക്കെതിരായ ബഹിരാകാശ നിയന്ത്രണ പ്രവര്‍ത്തനങ്ങ ള്‍ക്കായാണ് ആയുധം ഉപയോഗിക്കുകയെന്ന് അദ്ദേഹം സൂചന നല്‍കി.അമേരിക്കയെ മിസൈലുകളില്‍നിന്നും മറ്റ് വ്യോമാക്രമണ ഭീഷണികളില്‍നിന്നും സംരക്ഷിക്കുന്നതിനായി ട്രംപ് ഭരണകൂടം ‘ഗോള്‍ഡന്‍ ഡോം’ മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള ബഹിരാകാശ ശേഷികള്‍ അതിവേഗം വികസിപ്പിക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ബഹിരാകാശത്തിന്റെ സൈനികവത്കരണത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.എതിരാളികളുടെ ഉപഗ്രഹങ്ങളെ ലക്ഷ്യമിടാനും അവയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനും കഴിയുന്ന ശേഷികള്‍ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ വികസിപ്പിച്ചുവ രുന്നതായി യുഎസ് സ്‌പേസ് ഫോഴ്സ് വ്യക്തമാക്കി. സൈനിക ആശയവിനിമയം, നിരീക്ഷണം, നാവിഗേഷന്‍ എന്നിവയ്ക്ക് നിര്‍ണായകമായ ഉപഗ്രഹങ്ങള്‍ക്കെതിരായ ഇത്തരം ശേഷികള്‍ ഭാവിയിലെ യുദ്ധങ്ങളില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.അമേരിക്കയുടെ പ്രധാന എതിരാളികളായ റഷ്യയും ചൈനയും ബഹിരാകാശത്ത് യുഎസ് താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണെന്നും യുഎസ് സ്‌പേസ് ഫോഴ്സ് ആരോപിച്ചു. സൈനിക നവീകരണത്തിന്റെ ഭാഗമായി ചൈന ബഹിരാകാശ, പ്രതിബഹിരാകാശ ശേഷികള്‍ വികസിപ്പിക്കുകയാണെന്നും റഷ്യ ബഹിരാകാ ശത്തെ യുദ്ധമേഖലയായി കാണുന്നുവെന്നും യുഎസ് പറയുന്നു.