ഗുണ്ടാപ്പിരിവും ഭീഷണിയും; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 111 പേരെ കാനഡയില്‍ നിന്നും നാടുകടത്തി


15, September, 2026
Updated on 15, September, 2026 6


ടൊറന്റോ: ഗുണ്ടാപ്പിരിവും ഭീഷണിയും ആക്രമണവും കാട്ടിയതിന് കേസെടുത്ത ആളുകള്‍ക്കെതിരേ തുടര്‍ നടപടി സ്വീകരിച്ച് കനേഡിയന്‍ സര്‍ക്കാര്‍. 2025 ഓഗസ്റ്റ് മുതല്‍ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട 111 പേരെ കാനഡയില്‍ നിന്ന് നാടുകടത്തിയതായി കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി (CBSA) അറിയിച്ചു.ഇതേ കാലയളവില്‍ 188 പേര്‍ക്കെതിരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിനുള്ള ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണേഷ്യന്‍ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ഗുണ്ടാപ്പിരിവ്, ഭീഷണി, അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.ഇന്ത്യയില്‍ നിന്നെത്തിയ ചില യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ക്രിമിനല്‍ സംഘങ്ങള്‍ ഗുണ്ടാപ്പിരിവ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി കാനഡയുടെ സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സിയായ ഫിന്‍ട്രാക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.അതേസമയം, നാടുകടത്തപ്പെട്ട 111 പേരുെട പൗരത്വം സംബന്ധിച്ച വിശദമായ കണക്കുകള്‍ ഇആടഅ പുറത്തുവിട്ടിട്ടില്ല.കാനഡയില്‍ ദക്ഷിണേഷ്യന്‍ ബിസിനസുകാരെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് പണം ആവശ്യപ്പെടുകയും നല്‍കാത്തവരെ ഭീഷണിപ്പെടുത്തുകയും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ സമീപകാലത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള വിദേശ പൗരന്മാര്‍ക്കെതിരെ കുടിയേറ്റ നിയമപ്രകാരമുള്ള നടപടികള്‍ തുടരുമെന്നാണ് അധികൃതരുടെ നിലപാട്.




Feedback and suggestions