Rajeev Chandrasekhar about LDF and UDF
19, June, 2025
Updated on 19, June, 2025 18
![]() |
നിലമ്പൂരില്‍ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചോ, വികസന വിഷയങ്ങളെക്കുറിച്ചോ കോണ്‍ഗ്രസിന്റെയും ഇടത് പക്ഷത്തിന്റെയും നേതാക്കള്‍ക്ക് ഒന്നും പറയാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപിയെയും ആര്‍എസ്എസിനെയും കുറിച്ച് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ഇരുപക്ഷവും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വര്‍ഗീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ നമുക്ക് ജമാഅത്തെ ഇസ്ലാമിയെയും പിഡിപിയെയും കുറിച്ച് ചര്‍ച്ച ചെയ്യാം. അവരെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കാം – അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെടുത്തിയ അറുപത് വര്‍ഷങ്ങളെക്കുറിച്ച് പറയാതെ നുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ വിഢികളാക്കാനാണ് ശ്രമമെങ്കില്‍ ഇനിയത് നടക്കില്ലെന്നും
നുണകളുടെ ഈ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള അവസരമായി കൂടിയാണ് നിലമ്പൂരിലെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ സംസ്‌കാരത്തിന് അവസാനമിട്ട് പ്രവര്‍ത്തനമികവിന്റെ രാഷ്ട്രീയത്തിന് തുടക്കമിടാന്‍ കഴിയണം. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഒരു വ്യത്യാസവുമില്ല. പ്രീണന രാഷ്ട്രീയത്തിലും അഴിമതിയിലും വികസനവിരുദ്ധതയിലും ഇരു മുന്നണികളും ഒറ്റക്കെട്ടാണ് – അദ്ദേഹം പറഞ്ഞു.