‘ലഹരിക്ക് എതിരെ ശക്തമായ നടപടി തുടരും ‘; മുഖ്യമന്ത്രി പിണറായി വിജയന്‍

The fight against drug addiction will be vigorously pursued : CM
19, June, 2025
Updated on 19, June, 2025 18

The fight against drug addiction will be vigorously pursued : CM

ലഹരിക്ക് എതിരെ ശക്തമായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ പ്രഖ്യാപിച്ച ക്യാംപെയിനിന്റെ അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാനതല ഉത്ഘാടനം അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് നടക്കും. 2026 ജനുവരി 30 വരെ നീണ്ടു നില്‍ക്കുന്ന ക്യാംപെയ്‌നായിരിക്കുമിതെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ശക്തമായ പ്രതിരോധം ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ജാഗ്രത ബ്രിഗേഡുകള്‍ രൂപീകരിച്ചു. ലഹരി വിപത്ത് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. തദ്ദേശ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തലങ്ങളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് സംഘടിപ്പിച്ച് ലഹരി മുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം എന്ന പ്രമേയം അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

സ്‌കൂള്‍ കോളജ് തലത്തില്‍ എന്‍എസ്എസ്, എസ്പിസി, ലഹരിവിരുദ്ധ ക്ലബ്ബുകള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തലങ്ങളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് സംഘടിപ്പിക്കും. ലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം എന്ന പ്രമേയം അവതരിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ 11 മണിക്ക് ഓഫീസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും – അദ്ദേഹം പറഞ്ഞു.

കേരളം ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജൂണ്‍ 10 മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി 13,700 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 730 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 769 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 378.375 ഗ്രാം എം ഡി എം എയും 24.833 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഈ കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 274 സോഴ്‌സ് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറുകയും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയും ചെയ്യുന്നു – മുഖ്യമന്ത്രി പറഞ്ഞു




Feedback and suggestions