12, September, 2026
Updated on 12, September, 2026 40
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തിച്ചേരുന്നതിനാൽ ഡൽഹിയിലെ ആഡംബര ഹോട്ടലുകളിൽ അതീവ സുരക്ഷ ഏർപ്പെടുത്തി.ഉച്ചകോടിയുടെ പ്രധാന ആകർഷണം ഇന്ന് വൈകിട്ട് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ചയാണ്.കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇന്ത്യ-ചൈന ബന്ധത്തെ കുറിച്ച് ചൈനീസ് അംബാസഡർ പ്രതികരിച്ചു. "ഇന്ത്യ-ചൈന ബന്ധം മികച്ചതാകണം, നമ്മൾ നല്ല അയൽക്കാരും സുഹൃത്തുക്കളും ആകണം" എന്ന് അദ്ദേഹം പറഞ്ഞു.അതിനിടെ, പശ്ചിമേഷ്യൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തി.അതേസമയം, ബ്രിക്സിൽ അംഗത്വത്തിനായി വർഷങ്ങളായുള്ള പാകിസ്താന്റെ കാത്തിരിപ്പ് തുടരുകയാണ്. 2023-ലാണ് പാകിസ്താൻ ബ്രിക്സിൽ അംഗത്വത്തിനായി അപേക്ഷ നൽകിയത്.