മിഡ്ടേം തിരഞ്ഞെടുപ്പിന് പിന്നാലെ യുദ്ധം അവസാനിക്കുമെന്നും ഇന്ധനവില കുറയുമെന്നും ട്രംപ്


10, September, 2026
Updated on 10, September, 2026 8


വാഷിങ്ടണ്‍: മിഡ്ടേം തിരഞ്ഞെടുപ്പിന് പിന്നാലെ യുദ്ധം അവസാനിക്കുമെന്നും അമേരിക്ക യിലെ ഇന്ധനവില കുറയുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച മാധ്യമപ്രവ ര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം ഉടന്‍ തന്നെ യുദ്ധം അവസാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്ത മാക്കി.യുദ്ധം തുടരാന്‍ എതിര്‍പക്ഷത്തിന് ഇനി കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഏത് യുദ്ധത്തെയാണ് പരാമര്‍ശിക്കുന്നതെന്ന് ട്രംപിന്റെ പ്രസ്താവനയില്‍ വ്യക്തമായിട്ടില്ല.


അതേസമയം, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) പാസാക്കിയ പ്രമേയത്തിനെതിരെ ഇറാന്‍ രംഗത്തെത്തി. പ്രമേയം അടിസ്ഥാനരഹിതമായ ആരോപണങ്ങളും കെട്ടിച്ചമച്ച വിവരങ്ങളും അടിസ്ഥാ നമാക്കിയുള്ളതാണെന്നും ഇത് അവതരിപ്പിച്ച രാജ്യങ്ങളുടെ ലക്ഷ്യം കൈവരിക്കില്ലെന്നും ഇറാന്‍ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി ബുധനാഴ്ച വ്യക്തമാക്കി.


IAEA സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയും സാധാരണ പരിശോധനാ നടപടികള്‍ തടസ്സപ്പെടുകയും ചെയ്തതിന് പിന്നാലെ, അതേ സാഹചര്യം തന്നെ പ്രമേയം പാസാക്കാനുള്ള കാരണമായി ഉപയോഗിക്കുകയാണെന്ന് ഗരീബാബാദി സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു.


ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ യുറേനിയം അവശിഷ്ടങ്ങളെക്കുറിച്ചുള്ള ദീര്‍ഘകാല അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന ആരോപണത്തെ തുടര്‍ന്ന് IAEA വിഷയം ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.


അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇറാനെതിരായ പ്രമേയം മുന്നോട്ടുവച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളെച്ചൊല്ലിയുള്ള അന്താരാഷ്ട്ര സമ്മര്‍ദം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. അതേസമയം, മിഡ്ടേം തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രസ്താവനകളും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.




Feedback and suggestions