റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ അപ്രതീക്ഷിത അതിഥിയായി ഡെമോക്രാറ്റിക് സെനറ്റര്‍ ഫെറ്റര്‍മാന്‍; ട്രംപിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം


10, September, 2026
Updated on 10, September, 2026 8


ഡാലസ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മിഡ്ടേം കണ്‍വെന്‍ഷനില്‍ അപ്രതീക്ഷിതമായി ഡെമോക്രാറ്റിക് സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്റെ കടന്നുവരവ്. . വീഡിയോ സന്ദേശത്തിലൂടെയാണ് ഫെറ്റര്‍മാന്‍ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തത്. പെന്‍സില്‍വാനിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡേവ് മക്കോര്‍മിക്കിനെ പരിചയപ്പെടുത്തുന്നതിനായാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്.


പെന്‍സില്‍വാനിയയിലെ സ്റ്റീല്‍ വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഫെറ്റര്‍മാന്‍ വ്യക്തമാക്കി. രാഷ്ട്രീയ നിലപാടുകളില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും തന്റെ സംസ്ഥാനത്തെ സ്റ്റീല്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ട്രംപിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന സന്ദേശമാണ് ഫെറ്റര്‍മാന്‍ നല്‍കിയത്.ഈ വര്‍ഷം നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാക്കളും ട്രംപും ഡാലസില്‍ എത്തിയിട്ടുണ്ട്. രണ്ട് രാത്രികളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനും പാര്‍ട്ടി ലക്ഷ്യമിടുന്നു.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചരിത്രത്തിലെ ആദ്യ മിഡ്ടേം കണ്‍വെന്‍ഷനാണിത്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കുകയും ഭരണകൂടത്തിന്റെ അജണ്ടയ്ക്ക് പ്രചാരണം നല്‍കുകയും ചെയ്യുകയാണ് കണ്‍വെന്‍ഷന്റെ പ്രധാന ലക്ഷ്യം.ബുധനാഴ്ച വൈകുന്നേരം നടക്കുന്ന ആദ്യ സെഷനില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുഖ്യപ്രഭാഷണം നടത്തും. വരാനിരിക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ മുന്‍ഗണനകളും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളും ട്രംപ് പ്രസംഗത്തില്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


















Feedback and suggestions