Tech – Thira Ratna Award 2025 The Emerging Coast (Tech)
18, June, 2025
Updated on 18, June, 2025 297
![]() |
തിരു: തീരദേശത്ത് നിന്ന് കേരളത്തിൻ്റെ ഭരണ രംഗത്ത് ശോഭിച്ച വ്യക്തിയ്ക്ക് " ഭരണ ശ്രേഷ്ഠ " പുരസ്കാരവും ജനനീതിപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയ്ക്ക് " സമര സാരഥി" പുരസ്കാരവും സമുദ്ര ആവാസവ്യവസ്ഥ - പരിസ്ഥിതി ഗവേഷകന് " സമുദ്രസ്ഥിതി " പുരസ്കാരവും നൽകുമെന്ന്
കടൽത്തീര സംരക്ഷണ സംഘടനയായ "':ദി എമേർജിംഗ് കോസ്റ്റ് " അറിയിച്ചു.
തീരദേശത്തിന്റെ ശബ്ദമായ ടെക് വൈസ് പ്രസിഡൻ്റ് ജോൺ ബോസ്കോ ഡിക്രൂസിനെ ( ശംഖുമുഖം) ചടങ്ങിൽ ആദരിക്കും.
മൺസൂണിലെ അഭൂതപൂർവ്വമായ തീരനഷ്ടം തീരാനഷ്ടമായി മാറുന്നതിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ദി എമേർജിംഗ് കോസ്റ്റ് പ്രസിഡൻ്റ് ജെയിംസ് റോക്കി ആവശ്യപ്പെട്ടു. തീരദേശ ഹൈവേ വരുമ്പോൾ , മത്സ്യബന്ധന തൊഴിലാളികൾ വസിക്കുന്ന മേഖലയിൽ അപകട സാദ്ധ്യത കൂടുതലാണ് . അവിടങ്ങളിൽ മേൽപ്പാല പാത പണിയണം. ശക്തമായ തിരയടിയിൽ ഇതിനകം ഒട്ടേറെ വീടുകൾ തകർന്നിട്ടുണ്ട്.
ടെക് മാധ്യമ കോ ഓർഡിനേറ്റർ സാബു തോമസ് ( സാബു ശങ്കർ) , ജോൺ ബോസ്കോ ഡിക്രൂസ് ശംഖുമുഖം, രാജു ഫെർണാണ്ടസ് , ബെന്നി വലിയതുറ , അമ്മു സിസിൽ തുടങ്ങിയവരാണ് സംഘാടക സമിതി കൺവീനർമാർ. ജൂൺ 22 ന് വൈകിട്ട് വലിയതുറയിൽ തീരരത്ന പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും. 1959 ൽ പോലീസ് വെടിവെപ്പിൽ മരിച്ച ഫ്‌ളോറി പെരേരയുടെ വീട് ചെറിയതുറയിൽ സന്ദർശിക്കും .