ട്രംപിന്റെ പ്രീതി ഇടിയുന്നുവോ: 66 ശതമാനം ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പമെന്നു സര്‍വേ


1, September, 2026
Updated on 1, September, 2026 41


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു ഇന്ത്യന്‍ – അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത കുറയുന്നു വെന്നു സര്‍വേ ഫലം.2026ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ശക്തമായ മുന്‍തൂക്കമെന്ന് പുതിയ സര്‍വേ. ഏഷ്യന്‍ അമേരിക്കന്‍, പസഫിക് ഐലന്‍ഡര്‍ വോട്ടര്‍മാരില്‍ ഡെമോക്രാറ്റുകള്‍ക്കാണ് കൂടുതല്‍ പിന്തുണയെന്നും സര്‍വേ വ്യക്തമാക്കുന്നു.

 സെനറ്റില്‍ 60 ശതമാനം പേര്‍ ഡെമോക്രാറ്റുകളെയും 24 ശതമാനം പേര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെയും പിന്തുണയ്ക്കുന്നു. ഹൗസ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് 64 ശതമാനവും റിപ്പബ്ലിക്കന്‍മാര്‍ക്ക് 22 ശതമാനവുമാണ് പിന്തുണ.


2014 മുതല്‍ തിരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ നടത്തിവരുന്ന ഏഷ്യന്‍ -അമേരിക്കന്‍ വോട്ടര്‍ സര്‍വേയുടെ 2026ലെ പഠനത്തില്‍ 2,066 എഎപിഐ വോട്ടര്‍മാരാണ് പങ്കെടുത്തത്. ഇതില്‍ 1,896 പേര്‍ ഏഷ്യന്‍ അമേരിക്കക്കാരും 170 പേര്‍ പസഫിക് ഐലന്‍ഡുകാരുമാണ്. അമേരിക്കയില്‍ 2026ല്‍ വോട്ടവകാശമുള്ള എഎപിഐ വോട്ടര്‍മാരുടെ എണ്ണം ഏകദേശം 1.6 കോടിയാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.ജീവിതച്ചെലവും പണപ്പെരുപ്പവുമാണ് ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ പ്രധാന ആശങ്ക. 90 ശതമാനം പേരും ഈ വിഷയം വോട്ടെടുപ്പില്‍ വളരെ പ്രധാനമാണെന്ന് വ്യക്തമാക്കി. ജീവിതച്ചെലവും പണപ്പെരുപ്പവും കൈകാര്യം ചെയ്യുന്നതില്‍ ഡെമോക്രാറ്റുകള്‍ മികച്ച പ്രകടനം നടത്തുമെന്ന് 44 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 18 ശതമാനം പേര്‍ റിപ്പബ്ലിക്കന്‍മാരെ പിന്തുണച്ചു. ആരോഗ്യപ രിചരണം, തൊഴില്‍, സോഷ്യല്‍ സെക്യൂരിറ്റി, മെഡികെയര്‍, വിദ്യാഭ്യാസം എന്നിവയും പ്രധാന വിഷയങ്ങളാണ്.അതേസമയം, 2026ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ സെനറ്റിലും ഹൗസിലും ഡെമോക്രാറ്റുകള്‍ വിജയിക്കാനുള്ള സാധ്യത 51 ശതമാനമാണെന്ന് പോളിമാര്‍ക്കറ്റ് പ്രവചനം. റിപ്പബ്ലിക്കന്‍മാര്‍ സെനറ്റിലും ഡെമോക്രാറ്റുകള്‍ ഹൗസിലും വിജയിക്കാനുള്ള സാധ്യത 36 ശതമാനമാണെന്നും പ്രവചനം പറയുന്നു.




Feedback and suggestions