ഐസിസിക്കെതിരെ ഉപരോധത്തിനൊരുങ്ങി യു.എസ്


21, September, 2026
Updated on 21, September, 2026 1


ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ (ഐ.സി.സി) കൂടുതൽ കടുത്ത നടപടികളിലേക്ക് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം. കോടതിക്കു മേൽ ഉപരോധം ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു.ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പ്രകാരം, ഐ.സി.സിയുമായുള്ള ഭൂരിഭാഗം ഇടപാടുകളും നിരോധിക്കുന്ന തരത്തിലാകും പുതിയ ഉപരോധങ്ങൾ. എന്നാൽ, ഇവ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ആറ് മുതൽ ഏഴ് മാസം വരെ ഇളവ് (ഗ്രേസ് പീരിയഡ്) അനുവദിക്കാനും നീക്കമുണ്ട്. വാൾസ്ട്രീറ്റ് ജേണൽ പരിശോധിച്ച രേഖകൾ ഉദ്ധരിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഐ.സി.സിയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനുള്ള യു.എസ്. നീക്കങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. കോടതിയുമായുള്ള സാമ്പത്തികവും അല്ലാത്തതുമായ എല്ലാ ഇടപാടുകളും നിയന്ത്രിക്കുക വഴി അതിനെ പ്രവർത്തനരഹിതമാക്കുകയാണ് ലക്ഷ്യം.യുദ്ധക്കുറ്റങ്ങൾ, വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതര വിഷയങ്ങളിൽ അന്വേഷണം നടത്താനും വ്യക്തികൾക്കെതിരെ കേസെടുക്കാനും അധികാരമുള്ള സ്വതന്ത്ര സ്ഥാപനമാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ഐ.സി.സിക്കെതിരെ നടപടികൾ കടുപ്പിക്കാനുള്ള അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര നീതിന്യായ സംവിധാനത്തിലും നയതന്ത്രതലത്തിലും പുതിയ ചർച്ചകൾക്ക് വഴിതുറക്കും.


























Feedback and suggestions