27, August, 2026
Updated on 27, August, 2026 2
വാഷിങ്ടൺ: അമേരിക്കയിലെ നൂറുകണക്കിന് സർക്കാർ സ്ഥാപനങ്ങ ളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ചൈനീസ് സർക്കാർ പിന്തുണയുള്ള ഹാക്കിംഗ് സംഘം വർങ്ങളായി പ്രവർത്തിക്കുന്നതായി അമേരിക്കൻ നീതിന്യായ വകുപ്പും എഫ്‌ബിഐയും അറിയിച്ചു. നാസ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെൽത്ത്, ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (HHS), നീതിന്യായ വകുപ്പ് (DOJ), ഊർജ വകുപ്പ്, യു.എസ്. സെനറ്റ്, ഫെഡറൽ റിസർവ് എന്നീ സ്ഥാപനങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടത്.QTFY’ എന്നറിയപ്പെടുന്ന ഹാക്കിംഗ് സംഘത്തിൽ ചൈനീസ് സൈന്യത്തിലെ മുൻ അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്. 2018 മുതൽ സർക്കാർ ഏജൻസികൾ, ആശുപത്രികൾ, ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ, വൈദ്യുതി സ്ഥാപനങ്ങൾ, പ്രതിരോധ കരാറുകാർ തുടങ്ങിയവയുടെ കമ്പ്യൂട്ടർ ശൃംഖലകളിലേക്ക് കടന്നുകയറാൻ സംഘം ശ്രമിച്ചതായി അമേരിക്കൻ നീതിന്യായ വകുപ്പ് ആരോപിച്ചു.ഹാക്കിംഗ് സംഘത്തിന്റെ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ചൈനീസ് കമ്പനിയായ നാൻജിങ് സിൻജിയുവെയ് നെറ്റ്‌വർക്ക് ടെക്നോളജി കമ്പനിക്ക് ബന്ധമുള്ള മൂന്ന് ഇന്റർനെറ്റ് ഡൊമെയ്‌നുകൾ അമേരിക്കൻ അധികൃതർ പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഉണ്ടാകാവുന്ന സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനായി വിവിധ കമ്പനികൾക്കും ഫെഡറൽ ഏജൻസികൾക്കും മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
2024 സെപ്റ്റംബറിൽ ഊർജ വകുപ്പിന്റെ മൂന്ന് ലബോറട്ടറികൾ, NIH, HHS-നു കീഴിലുള്ള ഒരു ഏജൻസി, അമേരിക്കൻ സുരക്ഷാ ഉപകരണ നിർമ്മാതാവ് എന്നിവയുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്ക് QTFY സംഘം അതിക്രമിച്ച് കയറാൻ ശ്രമിച്ചതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു. 2019-ൽ നാസയെ ഹാക്ക് ചെയ്യാനും സംഘം ശ്രമിച്ചിരുന്നുവെങ്കിലും ആ ശ്രമം വിജയിച്ചോയെന്ന് കോടതി രേഖകളിൽ വ്യക്തമാക്കുന്നില്ലരാജ്യത്തിന്റെ നിർണായക അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ സൈബർ ഭീഷണികളെ നേരിടുന്നതിൽ അമേരിക്കൻ നീതിന്യായ വകുപ്പ് ശക്തമായ നടപടികൾ തുടരുമെന്ന് ദേശീയ സുരക്ഷാ വിഭാഗത്തിലെ അസിസ്റ്റന്റ് അറ്റോർണി ജനറൽ ജോൺ ഐസൻബർഗ് വ്യക്തമാക്കി. കോടതി അനുമതിയോടെ നടത്തിയ ഡൊമെയ്ൻ പിടിച്ചെടുക്കൽ നടപടികൾ ചൈനയുമായി ബന്ധമുള്ള ഹാക്കർമാർക്ക് അമേരിക്കൻ നിർണായക സംവിധാനങ്ങൾക്കെതിരെ ഓൺലൈൻ ആക്രമണം നടത്താൻ ഉപയോഗിച്ചിരുന്ന പ്രധാന ഉപകരണങ്ങളിലേക്കുള്ള പ്രവേശനം തടയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘