സിജെപി മാർച്ചിലെ പൊലീസ് അതിക്രമം! കേന്ദ്രസർക്കാരിന് തിരിച്ചടി, അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് സുപ്രീം കോടതി!


18, August, 2026
Updated on 18, August, 2026 2


കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ ഡൽഹി പൊലീസ് നടത്തിയ അതിക്രമങ്ങൾ അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജൂലൈ 20-ന് നടന്ന പ്രതിഷേധ മാർച്ചിലെ പെൺകുട്ടികൾക്കെതിരായ ആക്രമണങ്ങളടക്കമുള്ള പരാതികൾ ഈ പ്രത്യേക സമിതി പരിശോധിക്കും. മുൻ ജഡ്ജിമാർ, മുൻ സി.ബി.ഐ ഡയറക്ടർ, മുൻ സംസ്ഥാന ഡി.ജി.പി എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയുടെ വിശദാംശങ്ങൾ അടങ്ങിയ അന്തിമ ഉത്തരവ് ഓഗസ്റ്റ് 19ന് പുറപ്പെടുവിക്കും. മാർച്ചിലെ മുഴുവൻ വീഡിയോ ദൃശ്യങ്ങളും അന്വേഷണവിധേയമായി സമിതിക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.അതേസമയം, പ്രതിഷേധക്കാർക്ക് നേരെ പൊലീസ് അതിക്രമം നടന്നിട്ടില്ലെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രതിഷേധക്കാരെ തടയാൻ മാത്രമാണ് ശ്രമിച്ചതെന്നും, സാഹചര്യങ്ങൾ നിയന്ത്രിക്കാനുള്ള ബലപ്രയോഗം മാത്രമാണ് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ മാർച്ചിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.




Feedback and suggestions