വിമാനത്തിൽ നിന്നും കാറ്ററിംഗ് ട്രാക്കിനുള്ളിൽ ഒളിച്ച് കടന്ന് ട്രംപ് ; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം ഉണ്ടായതായി സ്ഥിരീകരണം ; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ


12, August, 2026
Updated on 12, August, 2026 3



തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങാനിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അപായപ്പെടുത്താൻ ഇറാനും അവരുടെ സഖ്യസേനകളും പദ്ധതിയിട്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടർന്ന്, യു.എസ് സുരക്ഷാ വിഭാഗം അങ്കാറ എയർപോർട്ടിൽ നടപ്പിലാക്കിയത് അതിസാഹസികമായ നാടകീയ നീക്കങ്ങൾ. ട്രംപിന്റെ യാത്രാവിമാനത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് യു.എസ് സീക്രട്ട് സർവീസും സൈന്യവും ചേർന്ന് അതീവ രഹസ്യമായി യാത്രാപ്ലാൻ മാറ്റിയത്. ക്യാമറകൾക്ക് മുന്നിൽ ഔദ്യോഗിക 'എയർഫോഴ്സ് വൺ' വിമാനത്തിൽ കയറിയ ട്രംപിനെ, റൺവേയിൽ വെച്ച് ഒരു കാറ്ററിംഗ് ട്രക്കിനുള്ളിലാക്കി അതീവ രഹസ്യമായി തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ചെറിയ സി-32എ സൈനിക വിമാനത്തിലേക്ക് മാറ്റി കയറ്റുകയായിരുന്നു.


​ലോകമാധ്യമങ്ങളെയും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരെ പോലും പൂർണ്ണമായും തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അമേരിക്കൻ സുരക്ഷാ ഏജൻസികൾ ഈ "ഡികോയ്" (Decoy) ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. മാധ്യമപ്രവർത്തകരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സഞ്ചരിച്ച വലിയ എയർഫോഴ്സ് വൺ വിമാനം വഴിതിരിച്ചുവിടൽ തന്ത്രത്തിന്റെ ഭാഗമായി പറന്നുയർന്നപ്പോൾ, ട്രംപ് രഹസ്യമായി ചെറിയ സൈനിക വിമാനത്തിലാണ് ബ്രിട്ടനിലേക്ക് യാത്ര തിരിച്ചത്. വിമാനത്തിനുള്ളിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് വിമാനത്തിന്റെ വിൻഡോ ഷേഡുകൾ താഴ്ത്തിയിടാൻ നിർദ്ദേശിച്ചിരുന്നു. തനിക്കെതിരെ വലിയ രീതിയിലുള്ള ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്നും, സീക്രട്ട് സർവീസിന്റെയും സൈന്യത്തിന്റെയും സുരക്ഷാ നിർദ്ദേശങ്ങൾ താൻ പൂർണ്ണമായി അനുസരിക്കുകയായിരുന്നുവെന്നും വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ട്രംപ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.


ഇറാൻ വിപ്ലവ ഗാർഡ് കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ നിരന്തരം വധശ്രമങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നാണ് യു.എസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത സുരക്ഷാ നീക്കം നടന്നത്. തനിക്ക് നേരെ നിരന്തരം ഭീഷണികളുണ്ടെങ്കിലും താൻ ഇതിലൊന്നും ഭയപ്പെടുന്നില്ലെന്നും രാജ്യത്തിന് വേണ്ടി ശക്തമായ തീരുമാനങ്ങളെടുക്കുന്ന നേതാക്കൾക്ക് നേരെ ഇത്തരം ഭീഷണികൾ സ്വാഭാവികമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടെന്ന വാർത്തകളും ആരോപണങ്ങളും ഇറാൻ ഭരണകൂടം തള്ളിക്കളഞ്ഞു.




Feedback and suggestions