12, August, 2026
Updated on 12, August, 2026 7
ദോഹ: നയതന്ത്ര ചർച്ചകൾ സ്തംഭനാവസ്ഥയിലാണെങ്കിലും അമേരിക്കയും ഇറാനും തമ്മിൽ ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങാൻ സാധ്യതയില്ലെന്ന് പ്രമുഖ ചരിത്രകാരനും ടൂറിൻ സർവകലാശാല പ്രൊഫസറുമായ ലൊറെൻസോ കമാൽ. ചർച്ചകൾക്കായി ഇരുപക്ഷവും സ്വന്തമായ മുൻകൂർ വ്യവസ്ഥകൾ വെയ്ക്കുന്നുണ്ടെങ്കിലും, സ്വന്തം ജനങ്ങൾക്ക് മുന്നിൽ ബലഹീനത കാട്ടാനോ തോൽവി സമ്മതിക്കാനോ ആരും തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ.സാമ്രാജ്യത്വ ഭീഷണികൾക്കെതിരെ സ്വന്തം പരമാധികാരവും രാജ്യവും സംരക്ഷിക്കാനുള്ള ഇറാൻ ജനതയുടെ ഉറച്ച പ്രതിരോധമായാണ് ചരിത്രപരമായി ഇതിനെ കാണേണ്ടത്. ഏതൊരു നയതന്ത്ര ചർച്ചകളിലും അവഗണിക്കാൻ കഴിയാത്ത നിർണായക ഘടകമാണിത്.മേഖലയിലെ കാതലായ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാതെ പാകിസ്താൻ ഉൾപ്പെടെയുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾക്ക് വലിയ മാറ്റങ്ങൾ ഉണ്ടാക്കാനാകില്ല. യുദ്ധത്തിൽ വിജയിക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ് സമാധാനം കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.