സുരക്ഷാഭീതിയിൽ അതീവരഹസ്യ നീക്കം: എയർഫോഴ്‌സ് വൺ ഉപേക്ഷിച്ച് ട്രംപ് സൈനിക വിമാനത്തിൽ ബ്രിട്ടനിലേക്ക് പറന്നു


11, August, 2026
Updated on 11, August, 2026 6


വാഷിംഗട്ണ്‍: നാറ്റോ ഉച്ചകോടിക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മടങ്ങിയത് സൈനിക വിമാനത്തിലെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ അങ്കാറ വിമാനത്താവളത്തില്‍നിന്ന് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറിയ ട്രംപ് പിന്നീട് രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറിയതായും ഈ വിമാനത്തിലാണട്രംപ് ് ബ്രിട്ടനിലേക്ക് യാത്രചെയ്തതെന്നുമാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ഇറാന്റെ വധഭീഷണിയടക്കം നിലനിന്നിരുന്നതിനാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഇത്തരത്തില്‍ രഹസ്യനീക്കം നടത്തിയതെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.തുര്‍ക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഖത്തര്‍ സമ്മാനിച്ച എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ട്രംപ് അമേരിക്കയില്‍നിന്ന് യാത്ര തിരിച്ചത്. ഖത്തര്‍ സമ്മാനിച്ച വിമാനത്തിലെ ട്രംപിന്റെ ആദ്യത്തെ വിദേശ യാത്രയായിരുന്നു ഇത്. ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് ബ്രിട്ടനിലേക്ക് തിരിച്ചത് നേരത്തേ ഉപയോഗിച്ചിരുന്ന എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലായിരുന്നു. എന്നാല്‍, തുര്‍ക്കിയിലെ വിമാനത്താവളത്തില്‍വെച്ച് പഴയ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറിയ ട്രംപ് ഇതില്‍ യാത്രചെയ്തില്ലെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്.മാധ്യമപ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും അഭിവാദ്യംചെയ്ത ശേഷം വിമാനത്തില്‍ കയറിയ യുഎസ് പ്രസിഡന്റിനെ പിന്നീട് എയര്‍ഫോഴ്‌സ് സി-32എ എന്ന സൈനിക വിമാനത്തിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്. അതീവരഹസ്യമായിട്ടായിരുന്നു ഈ നീക്കം. തുടര്‍ന്ന് ഈ വിമാനത്തിലാണ് അദ്ദേഹം ബ്രിട്ടനിലേക്ക് യാത്രചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




Feedback and suggestions