കടലാക്രമണം - കൊച്ചി ആലപ്പുഴ രൂപതകൾ സമരത്തിന്

Sea erosion - Kochi, Alappuzha dioceses to protest
17, June, 2025
Updated on 17, June, 2025 90

കേരള പീഡിയ ന്യൂസ്

കൊച്ചി:   ചെല്ലാനം പഞ്ചായത്തിലെ പുത്തൻ തോട് മുതൽ ഫോർട്ട് കൊച്ചി വരെ കടൽ ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദീകരുടെ നേതൃത്വത്തിൽ വിശ്വാസികളെയും മറ്റുള്ളവരെയും സംഘടിപ്പിച്ച് സമരം ആരംഭിക്കുന്നു.

ജൂൺ 16 തിങ്കളാഴ്ച വൈകിട്ട് കണ്ണ മാലി സെ. ആൻ്റിണീസ് പള്ളിയിൽ വച്ച് കൊച്ചി, ആലപ്പുഴ രൂപതകളിലുള്ള അച്ചന്മാരും KRLCC ഭാരവാഹികളും യോഗം ചേർന്നു. 

യോഗത്തിൽ ആലപ്പു രൂപത വികാരി ജനറൽ മോൺസിഞ്ഞൂർ ഫാ. ജോയ് പുത്തൻവീട്ടിൽ കൊച്ചിരൂപത വികാരി ജനറൽ മോൺസിഞ്ഞൂർ ഫാ. ഷൈജു പര്യത്തുശ്ശേരി KRLCC സെക്രട്ടറി ഫാ. ബിജു, വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് എന്നിവരും ഫാ.ജോപ്പൻ അണ്ടി ശ്ശേരി, ഫാ. സോളമൻ ചാരങ്കാട്ട്, ഫാ. ജോൺ പുതുക്കാട്, ഫാ. ജോൺസൺ പുത്തൻ വീട്ടിൽ, ഫാ. ആൻ്റിണി ടോപ്പോൾ, ഫാ. കുഴിവേലി, മറ്റു വിവിധ സംഘടനാ ഭാരവാഹി മുതലായവർ പങ്കെടുത്തു.

ജൂൺ  20 വെള്ളി രാവിലെ 10 മുതൽ വൈകിട്ട് വരെ തോപ്പുംപടി BOT പാലത്തിന് സമീപം അച്ഛന്മാർ നിരാഹാരം ഇരിക്കും. വൈകിട്ട് 4ന് പള്ളൂരുത്തി, പരിപ്പ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നും രണ്ട് റാലികൾ സമര പന്തലിൽ എത്തിച്ചേരും.




Feedback and suggestions