പുടിൻ വെറുതെ ഇരിക്കില്ല, കിട്ടും മർമ്മത്തിൽ തന്നെ! റഷ്യൻ ബീച്ചിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം; മൂന്ന് കുട്ടികൾ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്ക്


4, August, 2026
Updated on 4, August, 2026 3


റഷ്യൻ ടൂറിസ്റ്റ് കേന്ദ്രമായ ഗെലെൻഡ്ഷിക് ബീച്ചിലെ റിസോർട്ടിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട്. ജനങ്ങൾ ഏറെയുള്ള ബീച്ചിലേക്ക് ഡ്രോൺ പതിക്കുന്നതും തുടർന്നു വൻ സ്ഫോടനം ഉണ്ടാകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


ജനവാസ മേഖലകളെ ലക്ഷ്യമിട്ട് യുക്രെയ്ൻ മനഃപൂർവം നടത്തിയ ഭീകരാക്രമണമാണ് ഇതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിക്കുകയുണ്ടായി. എന്നാൽ ആക്രമണത്തെക്കുറിച്ച് യുക്രെയ്ന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. യുദ്ധത്തിൽ സാധാരണക്കാരെ ലക്ഷ്യം വയ്ക്കാറില്ലെന്നാണ് ഇരുരാജ്യങ്ങളും ആവർത്തിക്കാറുള്ളത്.ആക്രമണത്തിൽ പരുക്കേറ്റ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമാണെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൈനിക താവളങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാർക്കു നേരെ യുക്രെയ്ൻ‌ ഭരണകൂടം നടത്തിയ ആസൂത്രിത ആക്രമണമാണിതെന്ന് ക്രാസ്നോദർ റീജിയൻ ഗവർണർ വെന്യാമിൻ കൊണ്ട്രാറ്റിയേവ് വ്യക്തമാക്കി.2022ൽ റഷ്യ ആരംഭിച്ച പൂർണതോതിലുള്ള അധിനിവേശത്തിനു ശേഷം ലക്ഷക്കണക്കിനു യുക്രെയ്ൻ പൗരന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ സമീപകാലത്തായി റഷ്യയിലെ എണ്ണശുദ്ധീകരണശാലകളും മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ ദീർഘദൂര ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഈ ദാരുണ സംഭവം ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ തീവ്രമാക്കിയിട്ടുണ്ട്.




Feedback and suggestions