വെറും 10 സെക്കൻഡിൽ 36 ലക്ഷ്യങ്ങളെ തകർക്കും..! അമേരിക്കയെ പേടിപ്പിക്കുന്ന റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ കവചത്തിന്റെ അത്ഭുതപ്പെടുത്തുന്ന ശേഷി


2, August, 2026
Updated on 2, August, 2026 4


ആധുനിക യുദ്ധമുഖത്തെ ഏറ്റവും വലിയ പ്രതിരോധ വിസ്മയങ്ങളിലൊന്നായ റഷ്യയുടെ എസ്-400 ട്രയംഫ് (S-400 Triumf) വ്യോമ പ്രതിരോധ സംവിധാനം ലോകത്തെ വീണ്ടും അമ്പരപ്പിക്കുന്നു. ഒരൊറ്റ എസ്-400 ബാറ്ററിക്ക് ഒരേസമയം നൂറുകണക്കിന് ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും വെറും പത്ത് സെക്കൻഡിനുള്ളിൽ അവയെ ആകാശത്തുവെച്ച് തകർത്തുതരിപ്പണമാക്കാനും കഴിയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആകാശ പോരാട്ടങ്ങളുടെ മുഖംതന്നെ മാറ്റിയെഴുതാൻ ശേഷിയുള്ള ഈ അത്യാധുനിക പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തന മികവ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.എസ്-400 സംവിധാനത്തിന്റെ ഭാഗമായ 600 കിലോമീറ്റർ പരിധിയുള്ള 91N6E ‘ബിഗ് ബേർഡ്’ റഡാർ ആകാശത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ട് ഒരേസമയം 300-ഓളം വ്യോമ ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാൻ ശേഷിയുള്ളതാണ്. ഈ റഡാറിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്ന 55K6E ഡിജിറ്റൽ കമാൻഡ് പോസ്റ്റ്, സെക്കൻഡുകൾക്കുള്ളിൽ ഭീഷണികൾ തിരിച്ചറിഞ്ഞ് ലോഞ്ചറുകൾക്ക് നിർദ്ദേശം നൽകുന്നു. തുടർന്ന് 92N6E എന്ഗേജ്മെന്റ് റഡാർ ലക്ഷ്യത്തിൽ കൃത്യമായി ലോക്ക് ചെയ്ത് മിസൈലുകളെ നിയന്ത്രിക്കുന്നു. 400 കിലോമീറ്റർ അകലെയുള്ള ബോംബറുകളെ തകർക്കാൻ ശേഷിയുള്ള 40N6E മിസൈലുകൾ മുതൽ ക്രൂയിസ് മിസൈലുകളെ പ്രതിരോധിക്കുന്ന 9M96E ഇന്റർസെപ്റ്ററുകൾ വരെയുള്ള നാല് വ്യത്യസ്ത തരം മിസൈലുകൾ ഇതിലൂടെ വിക്ഷേപിക്കാൻ സാധിക്കും.ഏറ്റവും വലിയ പ്രത്യേകത, ഒരു വലിയ വ്യോമാക്രമണം ഉണ്ടായാൽ ഒരൊറ്റ എസ്-400 ബാറ്ററിക്ക് ഒരേസമയം 36 വ്യത്യസ്ത ലക്ഷ്യങ്ങളിൽ ലോക്ക് ചെയ്യാനും അവയ്ക്ക് നേരെ 72 മാക്ക് 14 വേഗതയിൽ കുതിക്കുന്ന മിസൈലുകൾ (concurrently) തൊടുക്കാനും സാധിക്കുമെന്നതാണ്. റഡാർ കണ്ടെത്തൽ മുതൽ മിസൈൽ പുറത്തേക്ക് കുതിക്കുന്നതുവരെയുള്ള മുഴുവൻ പ്രക്രിയയും വെറും 9 മുതൽ 10 സെക്കൻഡിനുള്ളിൽ പൂർത്തിയാകുന്നു. ഒരു കോടി മുതൽ 1.25 കോടി ഡോളർ വരെയാണ് ഒരു സമ്പൂർണ്ണ എസ്-400 ബാറ്ററിയുടെയും അതിന്റെ മിസൈൽ ശേഖരത്തിന്റെയും വിപണി വില.ശത്രുരാജ്യങ്ങളുടെ വ്യോമസേനയ്ക്ക് വായുവിൽ യാതൊരുവിധ പ്രവർത്തന സ്വാതന്ത്ര്യവും നൽകാതെ വൻതോതിലുള്ള പ്രതിരോധം തീർക്കാൻ ഈ സംവിധാനത്തിന് സാധിക്കും.






Feedback and suggestions