2, August, 2026
Updated on 2, August, 2026 61
റഷ്യൻ തലസ്ഥാനമായ മോസ്കോയെ നടുക്കി വൻ സ്ഫോടനം. മധ്യ മോസ്കോയിലെ പ്രശസ്തമായഇറ്റാലിയൻ റസ്റ്റോറന്റിന് മുന്നിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചെത്തിയ യുവതി ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ശനിയാഴ്ചവൈകുന്നേരമുണ്ടായ അപകടത്തിൽ ഇരുപത്തിയൊന്നോളം പേർക്ക് ഗുരുതരമായിപരിക്കേറ്റതായാണ് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.ശനിയാഴ്ചഅവധിദിനമായതിനാൽ വൻ ജനത്തിരക്കുള്ള സമയത്താണ് സ്ഫോടനമുണ്ടായത് എന്നത് വലിയആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.മോസ്കോയിലെ കുദ്രിൻസ്കായ സ്ക്വയറിലുള്ള പ്രശസ്തമായ ഏഴ് സ്റ്റാലിൻ കാലഘട്ടത്തിലെകെട്ടിടങ്ങളിലൊന്നിൽ (Stalin-era skyscrapers) പ്രവർത്തിക്കുന്ന ‘ബാൽസി റോസി’ എന്നആഡംബര ഇറ്റാലിയൻ റസ്റ്റോറന്റിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. പ്രാദേശിക സമയംരാത്രി എട്ട് മണിയോടെയായിരുന്നു സ്ഫോടനം. റസ്റ്റോറന്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചഅജ്ഞാതയായ യുവതിയെ സംശയം തോന്നി സുരക്ഷാ ഉദ്യോഗസ്ഥർ കവാടത്തിൽ വെച്ച്തടഞ്ഞുനിർത്തുകയായിരുന്നു. പരിശോധനയ്ക്കിടെ ഇതിന് പിന്നാലെ ഇവർ കയ്യിൽ കരുതിയിരുന്നനാടൻ ബോംബ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സുരക്ഷാഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അധികൃതർ വ്യക്തമാക്കുന്നത്.