അമേരിക്കയില്‍ ഐസിഇ ഉദ്യോഗസ്ഥര്‍ വാഹനപരിശോധന നടത്തുമ്പോള്‍ ബോഡി കാമറ നിര്‍ബന്ധമാക്കി


20, July, 2026
Updated on 20, July, 2026 2


വാഷിങ്ടണ്‍: അമേരിക്കയില്‍ ഐസിഇ ഉദ്യോഗസ്ഥര്‍ വാഹനപരിശോധന നടത്തുമ്പോള്‍ ബോഡി കാമറ നിര്‍ബന്ധമാക്കി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (കഇഋ) ഉദ്യോഗസ്ഥര്‍ വാഹന പരിശോധനനടത്തുമ്പോള്‍ കുറഞ്ഞത് ഒരു ബോഡി ക്യാമറെങ്കിലും നിര്‍ബന്ധമായും ധരിക്കണമെന്ന് പുതിയ നിര്‍ദേശം. ടെക്‌സാസിലും മെയ്‌നിലും ഐസിഇ ഉദ്യോഗസ്ഥരുടെ വെടിവെപ്പ് സംഭവങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന ശക്തമായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.ട്രംപ് ഭരണകൂടത്തിന്റെ അതിര്‍ത്തി കാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ടോം ഹോമന്‍ ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.ബോഡി ക്യാമറ ദൃശ്യങ്ങള്‍ നിയമപാലകരെ കുറ്റക്കാരാക്കുന്നതിനേക്കാള്‍ കൂടുതല്‍ തവണ അവരുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണെന്നുതെളിയിക്കാറുണ്ട്. ഉദ്യോഗസ്ഥര്‍ കണ്ട അതേ സാഹചര്യങ്ങള്‍ അമേരിക്കന്‍ ജനങ്ങള്‍ക്കും കാണാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവര്‍ ബോഡി ക്യാമറ ധരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ടോം ഹോമന്‍ പറഞ്ഞു. ഈ മാസം ആദ്യം ടെക്‌സാസിലും മെയ്‌നിലും വാഹന പരിശോധനയ്ക്കിടെ ഐസിഇ ഉദ്യോഗസ്ഥര്‍ രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൈവശം ബോഡി ക്യാമറ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ബോഡി ക്യാമറ പദ്ധതിക്കുള്ള ധനസഹായം ഈ വര്‍ഷം ആദ്യം ഉണ്ടായ ഭാഗിക സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ മൂലം വൈകിയതായി ഹോമന്‍ പറഞ്ഞു.ബോഡി ക്യാമറകള്‍ ഇപ്പോള്‍ വാങ്ങിക്കഴിഞ്ഞു. രാജ്യവ്യാപകമായി ഇവ വിന്യസിക്കുന്നതിനായി പരിശീലകരെ പരിശീലിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്,’ അദ്ദേഹം വ്യക്തമാക്കി.മെയ്‌നിലെ ബിഡ്ഡിഫോര്‍ഡ് പട്ടണത്തില്‍ വാഹന പരിശോധനയ്ക്കിടെ കൊളംബിയന്‍ സ്വദേശിയെ ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊലപ്പെടുത്ത ിയിരുന്നു.അതിന് ആറ് ദിവസം മുമ്പ്, ഹൂസ്റ്റണില്‍ മറ്റൊരു കഇഋ ഉദ്യോഗസ്ഥന്‍ മെക്‌സിക്കന്‍ പൗരനെയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.ഈ രണ്ട് സംഭവങ്ങള്‍ക്കുശേഷം നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനായി രാജ്യത്തുടനീളമുള്ള ഭൂരിഭാഗം വാഹന പരിശോധനകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഹോമന്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ 24 മണിക്കൂറിനകം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരോട് വാഹന പരിശോധനകള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കി.തുടര്‍ച്ചയായ രണ്ട് വെടിവെപ്പ് സംഭവങ്ങള്‍ക്ക് പിന്നാലെ മെയ്ന്‍, ഹൂസ്റ്റണ്‍, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ ്രകഇഋ ഉദ്യോഗസ്ഥര്‍ ബോഡി ക്യാമറ ധരിക്കാത്തതിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നു.ഐസിഇ 2024ല്‍ ബോഡി ക്യാമറ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരുന്നു. അന്ന് ബാള്‍ട്ടിമോര്‍, ബഫലോ, ഡെട്രോയിറ്റ്, ഫിലഡല്‍ഫിയ, വാഷിങ്ടണ്‍ ഡി.സി. എന്നീ അഞ്ച് നഗരങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ക്യാമറകള്‍ വിതരണം ചെയ്തത്എന്നാല്‍ കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം ഈ പദ്ധതിയുടെ വ്യാപനം മന്ദഗതിയിലാക്കുകയും പദ്ധതിക്കുള്ള ധനസഹായം 75 ശതമാനം കുറയ്ക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തതായി റോയിട്ടേഴ്‌സ് ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ വര്‍ഷം ഫെബ്രുവരിയില്‍, മിന്നസോട്ടയില്‍ നടന്ന ഇമിഗ്രേഷന്‍ നടപടിക്കിടെ രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, അന്നത്തെ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ധനസഹായം ലഭിക്കുന്ന മുറയ്ക്ക് രാജ്യത്തുടനീളമുള്ള എല്ലാ ഐസിഇ ഉദ്യോഗസ്ഥര്‍ക്കും ബോഡി ക്യാമറകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.





Feedback and suggestions