notice issued against teacher cotton hill
16, June, 2025
Updated on 16, June, 2025 26
![]() |
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ അധ്യാപിക കുട്ടികളെ പൂട്ടിയിട്ട് ഏത്തം ഇടീപ്പിച്ച സംഭവത്തിൽ അടിയന്തര റിപ്പോര്ട്ട് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി. DEO യോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 15 ഓളം കുട്ടികളെ പൂട്ടിയിട്ടു എന്നാണ് പരാതി
കുട്ടികൾക്ക് സ്കൂൾ ബസ് മിസ്സ് ആയി ഇതേതുടർന്നാണ് സംഭവം പുറത്ത് അറിഞ്ഞത്. DEO റിപ്പോർട്ട് DG നൽകിയിട്ടുണ്ട്. നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കാൻ അധ്യാപികയോട് ആവശ്യപ്പെട്ടു. DG യോടാണ് ആവശ്യപ്പെട്ടത്.
പ്രാകൃത നടപടിയാണ് ഉണ്ടായത് . ആവർത്തിക്കാൻ പാടില്ല. അധ്യാപിക ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അത് മാത്രം പോരല്ലോ ഒരിക്കലും ആവർത്തിക്കരുതെന്നും മന്ത്രി പറഞ്ഞു. സ്കൂളിലെ ദേശീയ ഗാനസമയത്ത് കുട്ടികൾ ബഹളം വെച്ചതോടെ ഇവരെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചു എന്നതാണ് ടീച്ചർക്കെതിരെ ഉയർന്നിരുന്ന പരാതി.
സ്കൂൾ കുട്ടികളുടെ കണക്കെടുപ്പ് പൂർണമായും എടുക്കേണ്ടതുണ്ട്. വിശദമായ കണക്കുകൾ ലഭ്യമാകണം. 2 ആഴ്ചക്കുള്ളിൽ കണക്ക് പുറത്ത് വിടും. സർക്കാരിന് കണക്ക് പുറത്ത് വിടുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല. ചാല സ്കൂളിലെ കോമ്പൗണ്ട് മതിൽ മഴയിൽ തകർന്ന സംഭവത്തിൽ മരങ്ങൾ മുറിച്ച് മാറ്റുന്നതിൽ നഗരസഭയ്ക്ക് വീഴ്ച വന്നിട്ടുണ്ടോ എന്നത് പരിശോധിക്കും.
അധ്യാപകരുടെ കൈയ്യിൽ നിന്നും പണം എടുത്ത് ചെയ്യേണ്ട കാര്യമില്ല. പ്ലസ് വൺ അലോട്ട്മെൻ്റ് കുറ്റമറ്റമായ രീതിയിൽ പുരോഗമിക്കുന്നു. മൂന്നാം അലോട്ട്മെൻ്റ് പൂർത്തിയായ ശേഷം മറ്റ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു