മെലോനി രാജ്ഞി, വേണ്ട അത്തരം പരാമർശങ്ങൾ; അവരെ തൊടരുത്!’: ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ബെൽജിയം പ്രതിരോധ മന്ത്രി


8, July, 2026
Updated on 8, July, 2026 49



ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടർച്ചയായി നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി ബെൽജിയം പ്രതിരോധമന്ത്രി തിയോ ഫ്രാങ്കൻ രംഗത്ത്. മെലോനിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഇത്തരം മോശം പരാമർശങ്ങൾ പാടില്ലെന്നും അദ്ദേഹം ട്രംപിന് മുന്നറിയിപ്പ് നൽകി. തുർക്കിയിൽ നടക്കാനിരിക്കുന്ന നാറ്റോ (NATO) ഉച്ചകോടിക്ക് തൊട്ടുമുമ്പ് യൂറോപ്യൻ യൂണിയനിലെ പ്രമുഖ നേതാക്കൾ തമ്മിലുള്ള ബന്ധം വഷളാകുന്നത് തടയാനാണ് ബെൽജിയം മന്ത്രിയുടെ ഈ അടിയന്തര ഇടപെടൽ. അതേസമയം, യൂറോപ്പ് സ്വന്തം പ്രതിരോധശേഷി ശക്തിപ്പെടുത്താൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അടുത്ത അഞ്ച് മുതൽ പത്ത് വർഷം വരെ അമേരിക്കയുടെ സൈനിക പിന്തുണ യൂറോപ്യൻ രാജ്യങ്ങൾക്ക് അനിവാര്യമാണെന്നും അതിനാൽ വാഷിങ്ടണുമായുള്ള നയതന്ത്ര ബന്ധങ്ങൾ വഷളാക്കരുതെന്ന് അദ്ദേഹം മറ്റ് യൂറോപ്യൻ നേതാക്കളോട് അഭ്യർഥിക്കുകയും ചെയ്തു.





Feedback and suggestions