Israel Strikes Refinery at Iran’s Giant South Pars Gas Field
15, June, 2025
Updated on 15, June, 2025 26
![]() |
ഇറാനിലെ കാങ്കൺ തുറമുഖത്തിലെ റിഫൈനറിയിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ബുഷെർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിൽ റിഫൈനറിയിൽ ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡാ പാർസ് റിഫൈനറി. ഇറാന്റെ പ്രകൃതിവാതകത്തിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഇവിടെ നിന്നാണ്. ഇറാനിലെ ഏറ്റവും വലിയ ശുദ്ധീകരണശാലകളിൽ ഒന്നുമായ ഫജ്ർ ജാം ഗ്യാസ് റിഫൈനറിയിലും തീപിടുത്തമുണ്ടായി. ഫജ്ർ ജാം റിഫൈനറിയിലെ തീപിടുത്തത്തിന് ഔദ്യോഗിക കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ സ്ഥലത്ത് ഡ്രോൺ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്.
അതിനിടെ ഇറാനിലെ എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. അതിനിടെ ഇറാനും അമേരിക്കയും നാളെ നടത്താനിരുന്ന ആണവചർ്ച്ചകൾ റദ്ദാക്കി. മസ്കറ്റിൽ നടക്കാനിരുന്ന ചർച്ച റദ്ദാക്കിയെന്ന് ഒമാൻ സ്ഥിരീകരിച്ചു. ഇറാൻ -ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുഎസുമായുള്ള ആണവചർച്ചകൾ അർത്ഥശൂന്യമെന്ന് ഇറാൻ പ്രതികരിച്ചിരുന്നു.