ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് സൈന്യത്തിന്റെ അപാച്ചെ ഹെലികോപ്ടര്‍ തകര്‍ന്നു; രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തി


9, June, 2026
Updated on 9, June, 2026 2


വാഷിംഗ്ടണ്‍: യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ആക്രമണ ഹെലികോപ്ടര്‍ ഹോര്‍മൂസ് കടലിടുക്കിനു സമീപം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാരേയും സുരക്ഷിതമായി രക്ഷപെടുത്തിയതായും അവര്‍ക്ക് പരിക്കുകള്‍ ഒന്നുമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.


ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം അതിരൂക്ഷമായ സമയത്തു തന്നെയാണ്് ഈ അപകടം ഉണ്ടായത്അപാച്ചെ ആക്രമണ ഹെലികോപ്റ്റര്‍ ഹോര്‍മുസ് കടലിടുക്കിന് സമീപം തകര്‍ന്നുവീണതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്ക് ടൈംസ് ആണ്. എന്നാല്‍ ഹെലികോപ്റ്റര്‍ ഇറാന്റെ ആക്രമണത്തില്‍ വെടിവെച്ചിട്ടതാണോ, യന്ത്രത്തകരാറാണോ, അതോ മറ്റേതെങ്കിലും കാരണമാണോ അപകടത്തിന് പിന്നിലെന്നത് ഇതുവരെ വ്യക്തമല്ല.സംഭവവുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റോ യുഎസ് സെന്‍ട്രല്‍ കമാന്‍ഡോ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗ താഗതം നിയന്ത്രിക്കാനുള്ള ഇറാന്റെ ശ്രമത്തെ പ്രതിരോധിക്കുന്നതിനായി, എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍, എഫ്എ18, എഫ് 35 യുദ്ധവിമാനങ്ങള്‍ എന്നിവയ്ക്കൊപ്പം അപാച്ചെ ഹെലികോപ്റ്ററുകളും അമേരിക്ക ഉപയോഗി ച്ചുവരുന്നു.ഫെബ്രുവരി 28-ന് ആരംഭിച്ച ഏറ്റുമുട്ടലുകള്‍ക്കിടെ ഇറാന്‍ കുറഞ്ഞത് 30 റീപ്പര്‍ ഡ്രോണുകളും ഏതാനും അമേരിക്കന്‍ യുദ്ധവിമാനങ്ങളും വെടിവെച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ സംഘര്‍ഷ ത്തിനിടെ നഷ്ടമാകുന്ന ആദ്യ അപാച്ചെ ഹെലികോപ്റ്ററാണിതെന്നാണ് വിലയിരുത്തല്‍.




Feedback and suggestions