27, May, 2026
Updated on 27, May, 2026 53
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് സിപിഎം പ്രവർത്തകർ. ഉദ്യോഗസ്ഥർ വന്ന മൂന്ന് കാറുകളുടെ ഗ്ലാസും പ്രവർത്തകർ തർത്തു. വലിയ സംഘർഷത്തിനാണ് തിരുവനന്തപുരം സാക്ഷിയാകുന്നത്. പിണറായി വിജയന്റെ രണ്ട് വീടുകളിലടക്കം 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരുടെ കാർ തടഞ്ഞെങ്കിലും നേതാക്കൾ ഇടപ്പെട്ട് വിട്ടയച്ചു. ഇതിനിടെ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ രാവിലെ ആരംഭിച്ച ഇഡി റെയ്ഡ് പൂർത്തിയായി. കണ്ണൂരിലെ റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ എഴുതി നൽകി. ഇതോടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ കൂകി വിളിച്ചു. റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങി കാറില്‍ കയറിയ ശേഷമാണ് സംഘര്‍ഷം കനത്തത്. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു....