Environment Day celebrations concluded: Mariapuram Sreekumar inaugurated
12, June, 2025
Updated on 12, June, 2025 41
![]() |
തിരു: കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജൂൺ 5 മുതൽ 10 വരെ സംഘടിപ്പിച്ച പരിസ്ഥിതി ദിന വാരാഘോഷങ്ങളുടെ സമാപനം നെയ്യാറ്റിൻകര ജി ആർ പബ്ലിക് സ്കൂളിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മരിയാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ്, ഡിസിസി ജനറൽ സെക്രട്ടറി കൊറ്റാമം വിനോദ്, സ്കൂൾ മാനേജർ അഡ്വ. ഹരികുമാർ,സ്കൂൾ പ്രിൻസിപ്പൽ ഷംന ബീഗം, വൈസ് പ്രിൻസിപ്പൽ സുബി ഗ്ലാഡ്സൺ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇരുമ്പിൽ വിശ്വൻ, നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡണ്ട് പോരന്നൂർ ബൈജു, നെയ്യാറ്റിൻകര ടൗൺ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തൊഴുക്കൽ ഷിനോജ്, ബോവസ്, തുടങ്ങിയർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു.