14, May, 2026
Updated on 14, May, 2026 2
ടെഹ്റാൻ : ചരിത്രത്തിലാദ്യമായി സൗദി അറേബ്യ ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. വർഷങ്ങളായി പ്രോക്സി ഗ്രൂപ്പുകൾ വഴി പോരാടിയിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ രഹസ്യ 'പകരംവീട്ടൽ' നീക്കങ്ങളാണ് ഒടുവിൽ ഒരു താത്കാലിക വെടിനിർത്തൽ കരാറിലെത്താൻ കാരണമായത് എന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാർച്ചിൽ നടന്ന ഈ അതീവ രഹസ്യ ഓപ്പറേഷന്റെ വിശദാംശങ്ങൾ ഇപ്പോൾ മാത്രമാണ് പുറംലോകം അറിയുന്നത്.
മാർച്ച് അവസാന വാരത്തിലാണ് സൗദി അറേബ്യൻ വ്യോമസേന ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. സൗദിയിലെ എണ്ണക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പകരമായിട്ടായിരുന്നു സൗദി അറേബ്യയുടെ ഈ നീക്കം. തങ്ങൾ ആക്രമണം നടത്തിയ വിവരം സൗദി പരസ്യമായി സമ്മതിച്ചില്ലെങ്കിലും, ഇറാൻ അധികൃതരെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചിരുന്നു. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന താക്കീതും നൽകിയതായി റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....