9, May, 2026
Updated on 9, May, 2026 4
വാഷിംഗടണ്‍: നാലു വര്‍ഷത്തിലധികമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനു മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇന്നു മുതല്‍ തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കുന്നതാണ് വെടിനിര്‍ത്തല്‍. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായാണ് താല്‍ക്കാലിക വെടിനിര്‍ത്തലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയും സ്ഥിരീകരിച്ചു.രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരായ വിജയം ആഘോഷിക്കുന്ന വിജയ ദിനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. റഷ്യയും ഉക്രെയ്‌നും രണ്ടാം ലോകമഹായുദ്ധത്തില്‍ പ്രധാന പങ്കുവഹിച്ചവരാണെന്ന് ട്രംപ് ഓര്‍മ്മിപ്പിച്ചു. വെടിനിര്‍ത്തല്‍ കാലയളവില്‍ ഇരു രാജ്യങ്ങളും ആയിരം തടവുകാരെ വീതം പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്.പുടിനും ട്രംപും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നത്.തന്റെ നേരിട്ടുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് ഇരുരാജ്യങ്ങളും ഈ തീരുമാനമെടുത്തതെന്നാണ് ട്രംപ് അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ കാലയളവില്‍ എല്ലാ സൈനിക നീക്കങ്ങളും നിര്‍ത്തിവെക്കും.