ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ അറുപതാം വാർഷികം

60th Anniversary of the Film Society Movement
11, June, 2025
Updated on 11, June, 2025 289

കേരള പീഡിയ ന്യൂസ്

.തിരു: ലോക ക്ലാസിക്ക് സിനിമകൾ സമൂഹത്തിന് പരിചയപ്പെടുത്തുകയും മികച്ച കലാസിനിമകളും ചലച്ചിത്ര സാഹിത്യവും സൃഷ്ടിക്കുകയും ചെയ്ത കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് അറുപത് വയസ്സ്. വിവിധ ജില്ലകളിലെ ഫിലിം സൊസൈറ്റികൾ ജൂലൈ 5 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ടി. എൻ.ജി ഹാളിൽ ഒത്തുചേരുന്നു. അടൂർ ഗോപാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുപ്പതോളം ആദ്യകാല ഫിലിം സൊസൈറ്റി പ്രവർത്തകരെ ആദരിക്കും . ഫിലിം സൊസൈറ്റികൾ നേരിടുന്ന വിഷയങ്ങൾ അവതരിപ്പിക്കും. എ. മീര സാഹിബ് ( പത്തനംതിട്ട) , പ്രകാശ് ശ്രീധർ ( മുവാറ്റുപുഴ) , ഇ. ജെ.ജോസഫ് ( കട്ടപ്പന ) , പി. റ്റി. രാമകൃഷ്ണൻ ( പയ്യന്നൂർ) , ചെറിയാൻ ജോസഫ് ( തൃശൂർ ) , സാബു ശങ്കർ ( തിരുവനന്തപുരം ) , വി.മോഹനകൃഷ്ണൻ ( ചങ്ങരംകുളം ) , ഡോ. ബി. രാധാകൃഷ്ണൻ ( തിരുവനന്തപുരം ) , പ്രതാപ് ജോസഫ് ( കോഴിക്കോട്), അനിൽ. കെ. കുറുപ്പൻ  ( മലപ്പുറം ) , നവീൻ . വി.ബി ( ഇരിഞ്ഞാലക്കുട ) , രമേഷ്.കെ.കണ്ണൻ ( കണ്ണൂർ ) ,  പ്രേംനാഥ് ( മുവാറ്റുപുഴ ) , രാജാംബിക ( തിരുവനന്തപുരം ) തുടങ്ങിയവരാണ് സമ്മേളന കമ്മറ്റി അംഗങ്ങൾ.




Feedback and suggestions