1, May, 2026
Updated on 1, May, 2026 39
കൊച്ചി: അഞ്ചു സംസ്ഥാനങ്ങളുലെ തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ രാജ്യത്ത് വാണിജ്യ പാചകവാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില ചരിത്രത്തിലാദ്യമായി 3000 നുമുകളിലായി. നിലവില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 3085 രൂപയാണ് തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ്. വന്‍തോതിലുള്ള വില വര്‍ധന ഹോട്ടല്‍, റെസ്റ്റോറന്റ്, വഴിയോര കച്ചവട മേഖലകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും.നിലവില്‍ തന്നെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ ജനത്തിനു ഇപ്പോഴത്തെ ഗ്യാസ് വില വര്‍ധന കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും.നാട്ടിന്‍പുറങ്ങളിലെ ചെറുകിട സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ വില വര്‍ധന സാരമായി ബാധിക്കും. ചെലവ് കുറയ്ക്കാനായി പാചകവാതക ഉപയോഗം പരമാവധി നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് കച്ചവടക്കാര്‍. . സാമ്പത്തിക ബാധ്യത താങ്ങാനാകാതെ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്ന സാഹചര്യവുമുണ്ട്.