ചൈന സന്ദർശിക്കാൻ ട്രംപ്; ഷിജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്തും

US President Donald Trump to visit China
11, June, 2025
Updated on 11, June, 2025 99

US President Donald Trump to visit China

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈന സന്ദർശിക്കും. ചൈനീസ് പ്രസിഡന്റ് ഷിജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്തും. വ്യാപാര യുദ്ധത്തിന് നടുവിൽ ഇതാദ്യമായാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കൻ-ചൈനീസ് ഉദ്യോഗസ്ഥർ ലണ്ടനിൽ ചർച്ച നടത്തി. ഇരു നേതാക്കളും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. ഫെബ്രുവരിയിൽ ട്രംപ് ബീജിംഗുമായി വ്യാപാര യുദ്ധം ആരംഭിച്ചതിനുശേഷം ഇരു നേതാക്കളും സംസാരിക്കുന്നത് ഇതാദ്യമായാണ്.

വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ കോൾ നടന്നതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നര മണിക്കൂർ നീണ്ട സംഭാഷണം പ്രധാനമായും വ്യാപാരത്തിലായിരുന്നുവെന്നും “ഇരു രാജ്യങ്ങൾക്കും വളരെ നല്ല ഒരു ചർച്ചയിൽ അവസാനിച്ചു” എന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. “അദ്ദേഹം എന്നെ ചൈനയിലേക്ക് ക്ഷണിച്ചു, ഞാൻ അദ്ദേഹത്തെ ഇങ്ങോട്ടും ക്ഷണിച്ചു,” ഷി ജിൻപിങ്ങുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് ട്രംപ് പറഞ്ഞു.

ചൈനയ്‌ക്കെതിരെ സ്വീകരിച്ച നടപടികൾ യുഎസ് പിൻവലിക്കണമെന്ന് ഷി ജിൻപിങ് ട്രംപിനോട് ആവശ്യപ്പെട്ടതായി ചൈനീസ് സ്റ്റേറ്റ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ നിരക്കുകൾ ചൈനയ്ക്ക് മേൽ ട്രംപ് നടപ്പാക്കിയിരന്നു. യുഎസ് ഇറക്കുമതികൾക്ക് നിരക്കുകൾ വർദ്ധിപ്പിച്ചുകൊണ്ട് ചൈനയിം പ്രതികരിച്ചിരുന്നു. ഇത് 145 ശതമാനം വരെ ഉയർന്ന തീരുവ നിരക്കുകൾ വരെ എത്തിയിരുന്നു.

മെയ് മാസത്തിലാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള തീരുവ യുദ്ധത്തിന് താത്കാലിക വിരാമം വന്നത്. ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനത്തിൽ നിന്ന് 30%ശതമാനമായി തീരുവ കുറച്ചു. യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ 125%ത്തിൽ നിന്ന് 10 ശതമാനത്തിൽ ആയി കുറച്ചു. ജനീവയിൽ നടന്ന ദ്വിദിന ചർച്ചകൾക്ക് ശേഷമാണ് തീരുവയിൽ ഇളവ് വരുത്താനുള്ള തീരുമാനം. യുഎസുമായി സാമ്പത്തികയുദ്ധത്തിന് ചൈനയ്ക്ക് താൽപര്യമില്ലെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി ഹീ ലിഫെങ് പറഞ്ഞിരുന്നു






Feedback and suggestions