വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ ഇനി പാഠ്യ വിഷയം; പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല

Calicut University include Rapper Vedan’s Song in curriculum
11, June, 2025
Updated on 11, June, 2025 105

Calicut University include Rapper Vedan’s Song in curriculum

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യ വിഷയം. മൈക്കിൾ ജാക്സന് ഒപ്പം ആണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിൽ ഉൾപ്പെടുത്തി. കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്.

കലാപഠനം, സംസ്കാരപഠനം എന്നിവയിൽ താരതമ്യപഠനത്തിന്റെ സാധ്യതകൾ എന്ന നിലയിലാണ് വേടന്റെ പാട്ട് കടന്നുവരുന്നത്. കലാപഠനം, സംസ്‌കാരപഠനം എന്നിവയിൽ താരതമ്യപഠനത്തിന്റെ സാധ്യതകൾ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്. അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. രണ്ട് പാട്ടുകളുടെയും വീഡിയോ ലിങ്കാണ് നൽകിയത്.

എല്ലാ വിദ്യാർഥികൾക്കും ഇത് പഠിക്കേണ്ടി വരില്ല. വേടന്റെ പാട്ടിനൊപ്പം മറ്റ് ഒപ്ഷൻസ് കൂടി നൽകിയിട്ടുണ്ട്. താത്പര്യമുള്ള കുട്ടികൾക്ക് വേടന്റെ പാട്ട് താരതമ്യ പഠനത്തിനായി ഉപയോഗിച്ചാൽ മതി.








Feedback and suggestions