'യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം' ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്


4, April, 2026
Updated on 4, April, 2026 134


വാഷിംഗ്ടൺ : അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ട സംഭവത്തിൽ ആദ്യ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നമ്മൾ ഒരു യുദ്ധത്തിൽ ആണെന്നും നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ് എന്നും ആയിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. 

യുദ്ധവിമാനം വെടിവെച്ചിട്ട നടപടി തങ്ങൾക്കിടയിലുള്ള നയതന്ത്ര ചർച്ചകളെ ഒരു തരത്തിലും ബാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധസാഹചര്യങ്ങളിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വെള്ളിയാഴ്ച തെക്കൻ ഇറാനിലെ വ്യോമാതിർത്തിയിൽ വെച്ചാണ് അമേരിക്കൻ വ്യോമസേനയുടെ ആധുനിക യുദ്ധവിമാനം ഇറാൻ തകർത്തത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികരിൽ ഒരാളെ ഇതിനകം രക്ഷപ്പെടുത്തിയതായും രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസ് കടലിടുക്കിന് സമീപമാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച രണ്ടാമതൊരു യുഎസ് വിമാനം കൂടി തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും വാഷിംഗ്ടൺ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.






Feedback and suggestions