1, April, 2026
Updated on 1, April, 2026 34
യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ പോലീസ് ആണ് അറസ്റ്റുചെയ്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യമായി നീങ്ങിയ പോലീസ് സംഘം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
രഞ്ജിത്ത് നിലവിൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. കാരവാനിൽ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് നടി മൊഴി നൽകി. അതിക്രമത്തെത്തുടർന്ന് വലിയ മാനസികാഘാതം അനുഭവിച്ച നടി കൗൺസിലിംഗിന് വിധേയയായിരുന്നു. തുടർന്നാണ് പരാതിയുമായി മുന്നോട്ട് വരാൻ തീരുമാനിച്ചത്.