കുവൈറ്റിൽ വൈദ്യുതി പ്രതിസന്ധി ; വ്യോമ പ്രതിരോധ അവശിഷ്ടങ്ങൾ പതിച്ച് തകർന്നത് ഏഴ് ഓവർഹെഡ് ലൈനുകൾ


24, March, 2026
Updated on 24, March, 2026 4


കുവൈറ്റ് സിറ്റി : കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ പ്രതിസന്ധി. ഇറാനിയൻ മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ തകരാർ സംഭവിച്ചതോടെ നിരവധി മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇറാനിൽ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും കുവൈറ്റ് പ്രതിരോധ സേന ആകാശത്തുവെച്ച് തകർക്കുന്നതിനിടെ, അവയുടെ അവശിഷ്ടങ്ങൾ 7 പ്രധാന ഹൈ-വോൾട്ടേജ് ഓവർഹെഡ് ലൈനുകളിൽ പതിച്ചതായി കുവൈറ്റ് സർക്കാർ അറിയിച്ചു.


അൽ-ജഹ്‌റ അൽ-ഫർവാനിയ, കാപിറ്റൽ ഗവർണറേറ്റിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മിസൈൽ അവശിഷ്ടങ്ങൾ വൈദ്യുതി വിതരണ ശൃംഖലകളിൽ വീണതെന്ന് കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകി. ഈ പ്രദേശങ്ങളിൽ ബുധനാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റ് വ്യോമാതിർത്തി ലംഘിച്ച 9 ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും സൈന്യം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അവശിഷ്ടങ്ങൾ ജനവാസ മേഖലകളിലും ഊർജ്ജ ശൃംഖലകളിലും വീണത്.




Feedback and suggestions