വൈദ്യുത വിളക്കുകൾ പ്രവർത്തിക്കുന്നില്ല; മുഴപ്പിലങ്ങാട് ബീച്ച് ഇരുട്ടിൽ; നവീകരിച്ച് ഉദ്ഘാടനം ചെയ്തത് കഴിഞ്ഞമാസം

Electric lights not working at Kannur Muzhappilangad beach
9, June, 2025
Updated on 9, June, 2025 14

Electric lights not working at Kannur Muzhappilangad beach

കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഇരുട്ടിൽ. ബീച്ചിലെ ലൈറ്റുകൾ പൂർണമായും പ്രവർത്തിക്കുന്നില്ല. അവധി ദിനമായതിനാൽ ബീച്ചിൽ വൻ ജന തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മാസമാണ് നവീകരിച്ച ബീച്ച് ഉദ്ഘാടനം ചെയ്തത്. ഇതിനോടൊപ്പം പാർക്കും ഉദ്ഘാടനം ചെയ്തിരുന്നത്. ബിച്ചിലേക്കുള്ള റോഡ് ഇടുങ്ങിയ റോഡാണ്. മൂന്ന് മണിക്കൂറിലധികമായി ബീച്ച് ഇരുട്ടിലാണ്.

നി​രവധി വാഹനങ്ങൾ പുറത്തേക്ക് കടക്കാൻ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. ജനറേറ്റർ പ്രവർത്തിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞദിവസവും സമാനമായ സംഭവം നടന്നിരുന്നു. ജനറേറ്റർ ഇന്നലെ തകരാറിലായി എന്നതാണ് അധികൃതർ നൽകുന്ന വിശദീകരണം. തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതായി ഡിടിപിസി ഉൾപ്പെടെ അറിയിക്കുന്നത്. ഇന്ന് വൈകുന്നേരം ആറര മുതൽ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. നൂറു കണക്കിന് ആളുകളാണ് ബീച്ചിൽ എത്തിയത്.

Feedback and suggestions

Related news