21, March, 2026
Updated on 21, March, 2026 57
ഇറാനുമായുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന നിർണ്ണായക സൂചനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായും സൈനിക പിന്മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷം ഒരു മാസത്തോടടുക്കുമ്പോഴാണ് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ഭീകരവാദ ഭരണകൂടമായ ഇറാനെതിരെയുള്ള പോരാട്ടം വിജയത്തിലേക്ക് അടുക്കുകയാണെന്നും ഇത്രയും കാലം അമേരിക്ക നടത്തിയ വലിയ സൈനിക പരിശ്രമങ്ങൾ ഇനി കുറയ്ക്കാമെന്നും അദ്ദേഹം കുറിച്ചു