16, March, 2026
Updated on 16, March, 2026 4
ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പുതിയ വിഡിയോ പങ്കുവച്ച് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒരു കോഫി ഷോപ്പിലിരുന്നു കോഫി കുടിക്കുന്ന വീഡിയോ ആണ് തന്റെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നെതന്യാഹു പങ്കുവച്ചിട്ടുള്ളത്.മാര്‍ച്ച് 13-ന് പുറത്തുവന്ന നെതന്യാ ഹുവിന്റെ ഒരു വീഡിയോ ആണ് അഭ്യൂഹ ങ്ങള്‍ക്ക് തുടക്കമിട്ടത്. നെതന്യാ ഹുവിന്റെ ഒരു കൈയില്‍ ആറു വിരലുക ളായിരുന്നു ആ വിഡിയോയില്‍ ഉണ്ടായത്. വിഡിയോ എഐ നിര്‍മിതമാണെന്ന നിലയില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. നെതന്യാഹു കൊല്ലപ്പെട്ടിരിക്കാമെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് പുതിയ വിഡിയോ.വിരലുകള്‍ ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയവരെ പരിഹസിക്കാനും പുതിയ വിഡിയോ തയ്യാറാകുന്നുണ്ട്. താന്‍ സുരക്ഷിതനാണെന്നും തന്റെ വിരലുകള്‍ യഥാര്‍ഥമാണെന്നും നെതന്യാഹു പറയുന്നു. പുതിയ വീഡിയോയില്‍ അദ്ദേഹം തന്റെ ഇരു കൈകളിലെയും വിരലുകള്‍ എണ്ണി കാണിക്കാനും നെതന്യാഹു മുതിരുന്നുണ്ട്. ‘ഞാന്‍ മരിക്കും.കാപ്പിക്കു വേണ്ടി, ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ മരിക്കും’ എന്നാണ് ഹിബ്രു ഭാഷയിലുള്ള വിഡിയോയില്‍ നെതന്യാഹു പറയുന്നത്. രണ്ട് കൈകളും ഉയര്‍ത്തി ക്യാമറയിലേക്ക് വിരലുകള്‍ കാണിക്കുന്ന നെതന്യാഹൂ ‘നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? കണ്ടോളു എന്നും പറയുന്നു. നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാദങ്ങള്‍ നേരത്തെ തന്നെ ഇസ്രയേല്‍ പ്രധാനമ ന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു.