Surgery at Sree Chitra, Thiruvananthapuram, will be suspended from Monday
8, June, 2025
Updated on 8, June, 2025 12
![]() |
തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും. രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് സന്ദേശം നല്‍കിത്തുടങ്ങി. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലാണ് പ്രതിസന്ധി. മാസങ്ങളായി ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്ന രോഗികളാണ് പ്രതിസന്ധിയിലായത്. ഇന്നും നാളെയും അവധി ദിവസമായതിനാല്‍ അടിയന്തര പര്‍ച്ചേസ് നടക്കില്ല. ഉപകരണങ്ങള്‍ എത്തിക്കാതെ ശസ്ത്രക്രിയ നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
ശസ്ത്രക്രിയ മുടങ്ങില്ലെന്ന തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി അധികൃതരുടെ വിശദീകരണം നേരത്തെ ഡോക്ടര്‍മാര്‍ തള്ളിയിരുന്നു. സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയ നടത്താനാകില്ല. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മറ്റു വിഭാഗങ്ങളെയും വൈകാതെ ബാധിക്കുമെന്നും ഡോക്ടേഴ്‌സ് പറയുന്നു. ആശുപത്രിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണെന്നും കൂട്ടായ ചര്‍ച്ച നടക്കുന്നില്ലെന്നും ആരോപണമുണ്ട്.
ഡയറക്ടര്‍ക്കെതിരെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ രംഗത്തെത്തി. പ്രായോഗിക തീരുമാനങ്ങള്‍ ഉണ്ടാകുന്നില്ല. അടിയന്തര ആവശ്യങ്ങളില്‍ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് തടസ്സം നില്‍ക്കുന്നു എന്നും ഡോക്ടര്‍മാര്‍ പരാതി ഉയര്‍ന്നു. സ്റ്റെന്റ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കാത്തതിനാലാണ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളി വിഭാഗം തിങ്കളാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇമേജിംഗ് സയന്‍സ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സംയുക്തമായി ഒപ്പിട്ട കത്ത് ശ്രീചിത്ര ഡയറക്ടര്‍ സഞ്ജയ് ബിഹാരിയ്ക്ക് കൈമാറിയിരുന്നു.