Restrictions to Continue at Thamarassery Churam Tomorrow
8, June, 2025
Updated on 8, June, 2025 15
![]() |
താമരശേരി ചുരത്തിൽ നാളെയും നിയന്ത്രണം തുടരുമെന്ന് പൊലീസിൻ്റെ അറിയിപ്പ്.
അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, ആളുകൾ കൂട്ടം കൂടുന്നതിനുമാണ് നിയന്ത്രണം. വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ല, ചുരത്തിൽ കൂട്ടം കൂടാനും അനുവദിക്കില്ല.
നാളെ രാവിലെ 10 മണി മുതൽ അർധരാത്രി വരെ നിയന്ത്രണം തുടരും. പെരുന്നാൾ ആഘോഷവും, അവധി ദിനവും കാരണം വിനോദ സഞ്ചാരികളുടെ എണ്ണം കൂടും . ഇത് ചുരത്തിൽ ഗതാഗത തടസ്സത്തിന് ഇടയാക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പൊലിസ് അറിയിച്ചു.