കാനഡയിൽ ഇറാൻ സ്വദേശികളുടെ ആഘോഷം


2, March, 2026
Updated on 2, March, 2026 12


കാനഡ സമീക്ഷ: ഇറാനിൽ നടന്ന ഭരണമാറ്റത്തിൽ പതിനായിരക്കണക്കിന് ഇറാനികൾ കാനഡയിലെ വിവിധ നഗരങ്ങളിൽ ആഘോഷിച്ചു. 

1989 മുതൽക്കുള്ള മതതീവ്ര രാഷ്ട്രീയത്തിൽ കുടുങ്ങിപ്പോയ സമ്പന്നമായ പേർഷ്യൻ സംസ്കൃതിയുടെ മോചനമാണ് അമേരിക്കൻ ഇസ്രായേൽ പക്ഷം സാധ്യമാക്കിയതെന്ന് കാനഡയിലെ ഇറാനികൾ അഭിപ്രായപ്പെട്ടു. സ്വേഛാധിപത്യവും ഖമയിനി ഭരണകൂട മതഭീകരതയും അവസാനിപ്പിച്ച അമേരിക്കൻ ഇസ്രായേൽ സൈനിക നടപടിയെ രക്ഷാദൗത്യമെന്നും ഏറ്റവും സന്തോഷകരമായ ദിനമെന്നും ഇറാൻകാർ പ്ലക്കാർഡുകളിൽ വെളിപ്പെടുത്തി. നാൽപ്പതിനായിരത്തിലേറെ പേർ റിച്ച്മണ്ട് ഹില്ലിലെ യോങ്കി തെരുവിൽ ആഹ്ലാദ പ്രകടനം നടത്തി. ആയിരക്കണക്കിന് പേർ വാൻകൂവർ, മോൺട്രീയൽ ,ഹാലിഫാക്സ്, വിന്നിപെഗ്, റെജീന, കാൽഗറി, സെൻ്റ് ജോൺസ് നഗരങ്ങളിൽ ഒത്തുകൂടി.




Feedback and suggestions